ഭഗത് മാനുവൽ
കോതമംഗലം ജില്ലയിലെ മുവാറ്റുപുഴയിൽ ബിസ്സിനസ്സുകാരനായ ബേബി മാനുവലിന്റെയും, ഷീല ബേബിയുടെയും മകനായി ജനനം. സഹോദരി രാജീവ് ഗാന്ധി സർവകലാശാലയിൽ മനശാസ്ത്ര വിദ്യാർഥിനിയാണ്.
ആനിക്കാട് സെന്റ്.സെബാസ്റ്റ്യൻ സ്ക്കൂളിലും ലിറ്റിൽ ഫ്ലവർ സ്കൂളിലുമായിരുന്നു കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തിൽ തല്പരനായിരുന്ന ഭഗത് മാനുവൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
എച്ച് എം ട്രൈനിങ്ങ് കോളേജിൽ നിന്ന് ബികോം ബിരുദം നേടി. ലണ്ടനിൽ എം ബി ഏ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ നാട്ടിൽ വന്നപ്പോഴാണ് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനു പങ്കെടുക്കാൻ ഇടയായത്. അങ്ങനെ മലർവാടിയിലെ ‘പുരുഷു’ എന്ന കഥാപാത്രത്തിലൂടെ ശദ്ധിക്കപ്പെട്ടു,
ശേഷം, ദി ട്രൈൻ, ഡോ.ലൌ, മാസ്റ്റേഴ്സ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. 2012 ഡിസംബർ 26ആം തിയ്യതി ഭഗത്, ഡാലിയയേ വിവാഹം കഴിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | പുരുഷു | വിനീത് ശ്രീനിവാസൻ | 2010 |
ദി മെട്രോ | ബിപിൻ പ്രഭാകർ | 2011 | |
ഡോക്ടർ ലൗ | സുധി | കെ ബിജു | 2011 |
മാസ്റ്റേഴ്സ് | പ്രസ്സ് ഫോട്ടോഗ്രാഫർ അഖിൽ | ജോണി ആന്റണി | 2012 |
തട്ടത്തിൻ മറയത്ത് | ഹംസ | വിനീത് ശ്രീനിവാസൻ | 2012 |
ഉസ്താദ് ഹോട്ടൽ | കല്ലുമ്മക്കായ ബാൻഡ് വയലിനിസ്റ്റ് | അൻവർ റഷീദ് | 2012 |
എൻട്രി | അർജ്ജുൻ | രാജേഷ് അമനക്കര | 2013 |
ഹൗസ്ഫുൾ | ലിൻസൺ ആന്റണി | 2013 | |
മണിബാക്ക് പോളിസി | ജയരാജ് വിജയ് | 2013 | |
ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല | അപ്പു | ശ്രീജിത് സുകുമാരൻ | 2014 |
ഡേ നൈറ്റ് ഗെയിം | ഷിബു പ്രഭാകർ | 2014 | |
മോനായി അങ്ങനെ ആണായി | ഫൈസൽ | സന്തോഷ് ഖാൻ | 2014 |
ആശാ ബ്ളാക്ക് | ജോണ് റോബിൻസണ് | 2014 | |
ആക്ച്വലി | ഷൈൻ കുര്യൻ | 2014 | |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 | |
സർ സി.പി. | ഷാജൂൺ കാര്യാൽ | 2015 | |
നെല്ലിക്ക | ബിജിത് ബാല | 2015 | |
ഒരു വടക്കൻ സെൽഫി | ശൈലേഷ് | ജി പ്രജിത് | 2015 |
ക്രാന്തി | രംഗൻ | ലെനിൻ ബാലകൃഷ്ണൻ | 2015 |
ദൂരം | മനു കണ്ണന്താനം | 2016 |
അതിഥി താരം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
അടി കപ്യാരേ കൂട്ടമണി | ജോൺ വർഗ്ഗീസ് | 2015 |
ഓർമ്മയുണ്ടോ ഈ മുഖം | അൻവർ സാദിഖ് | 2014 |
- 1259 പേർ വായിച്ചു
- English
Edit History of ഭഗത് മാനുവൽ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
4 Mar 2015 - 15:22 | Neeli | |
19 Oct 2014 - 07:11 | Kiranz | added details and photo in profile |
13 Jun 2012 - 11:39 | Dileep Viswanathan |