സരിത

Name in English: 
Saritha
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത "മാരോ ചരിത്ര" എന്ന തെലുങ്ക്‌  ചിത്രത്തില്‍ കൂടി അഭിനയ രംഗത്തേയ്ക് സരിത കടന്നു വന്നത് 1978 ല്‍ ആയിരുന്നു. തമിഴ്,തെലുങ്ക്‌,കന്നഡ,മലയാളം എന്നീ ഭാഷകളിലായി ഏതാണ്ട് 150 ല്‍ അധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചു കഴിഞ്ഞു. കാതോടു കാതോരം,മുഹൂര്‍ത്തം പതിനൊന്നു മുപ്പതിന്,തനിയാവര്‍ത്തനം എന്നിവ സരിത മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളില്‍ ചിലതാണ്. പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ മുകേഷുമായി വിവാഹ മോചനം നേടിയ സരിത ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്നു.