ആന്റണി പെരുമ്പാവൂർ

Name in English: 
Antony Perumbavoor

മോഹൻലാലിന്റെ ഡ്രൈവറായാണു ആന്റണി പെരുമ്പാവൂർ സിനിമാരംഗത്തെത്തുന്നതു. പിന്നീട് മോഹൻലാലിന്റെ മാനേജർ ആയ ആന്റണി പല മോഹൻ ലാൽ ചിത്രങ്ങളുടേയും നിർമ്മാതാവു കൂടിയാണു. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ആന്റണിയാണു മോഹൻലാലിനെ നിയന്ത്രിക്കുന്നതെന്നാരോപിച്ച് പ്രശസ്തരായ പലരും പ്രത്യക്ഷമായും പരോക്ഷമായും ആന്റണിയെ വിമർശിച്ചിരുന്നു.