പിയ ബാജ്പായ്

Piaa Bajpai

1993 ഡിസംബർ 21 ന് ഉത്തർപ്രദേശിൽ ജനിച്ചു പിയ കമ്പ്യൂട്ടർ പഠനത്തിനു വേണ്ടി ഡൽഹിയിലേക്ക് താമസം മാറ്റി. അതിനുശേഷം സിനിമാമോഹവുമായി മുംബൈയിലേയ്ക്ക് പോയി. അവിടെ ഡബ്ബിംഗ് ആർട്റ്റിസ്റ്റായി വർക്ക് ചെയ്യാൻ തുടങ്ങി. പിന്നീട് മോഡലിംഗിൽ ഏർപ്പെട്ടു. അമിതാഭ് ബച്ചന്റെയും മഹേന്ദ്രസിംഗ് ധോണിയുടെയും കൂടെ പരസ്യങ്ങളിൽ അഭിനയിച്ചതോടെ പിയ ബാജ്പെയ് ശ്രദ്ധിക്കപ്പെട്ടു.

പ്രിയദർശൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ അഭിനയിച്ച പിയയെ തന്റെ തമിഴ് സിനിമയിൽ നായികയായി അഭിനയിക്കാൻ പ്രിയൻ വിളിച്ചു. 2008 ൽ പ്രിയദർശൻ സംവിധാനം ചെയ്ത Poi Solla Porom എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് പിയ ബാജ്പെയ് സിനിമയിൽ തുടക്കംകുറിച്ചു. 2009 ൽ Ninnu Kalisaka എന്ന തെലുങ്കുചിത്രത്തിൽ നായികയായി. 2011 ലാണ് പിയ മലയാളത്തിലഭിനയിക്കുന്നത് പ്രിഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. 2014 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലും  എന്ന സിനിമയിലും 2018 ൽ ടൊവിനോയുടെ നായികയായി അനുവിന്റെ കഥ അഭിയുടെയും എന്ന സിനിമയിലും അഭിനയിച്ചു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഇരുപത് സിനിമകളിൽ പിയ ബാജ്പെയ് അഭിനയിച്ചിട്ടുണ്ട്.