മാളവിക നായർ

Malavika Nair

മാളവിക നായർ. ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥനായ സേതുവിന്റെയും സുചിത്രയുടെയും മകളാണ് മാളവിക നായർ. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മാളവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഏഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ നിന്നും മാളവിക സിനിമയിലേയ്ക്കെത്തി 2006-ൽ മമ്മൂട്ടി നായകനായ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ  ഒരു ബാലതാരമായി തുടക്കം കുറിച്ചു. മമ്മൂട്ടിയുടെ അന്ധയായ മകളായിട്ടായിരുന്നു മാളവിക അഭിനയിച്ചത്. ആ വർഷത്തെ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് മാളവിക അർഹയായി. തുടർന്ന് യെസ് യുവറോണർ, ശിക്കാർ, കാണ്ഡഹാർ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ മാളവിക അഭിനയിച്ചു.. 2012-ൽ ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിൽ മാളവിക നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.