കെ ബി മധു

Name in English: 
K B Madhu (Director-Writer)

പ്രശസ്ത സംവിധായകന്‍ ജയരാജിന്‍റെ അസോസിയേറ്റ് ആയിട്ടാണ് ശ്രീ കെ ബി മധു തന്‍റെ സിനിമാ ജീവിതം തുടങ്ങിയത്. ഒരു സ്വതന്ത്ര സംവിധായകന്‍ എന്ന നിലയിലേക്ക് കെ ബി മധു മാറുന്നത്  ഋഷികേശ് മുഖര്‍ജിയുടെ 'ആനന്ദ്‌" " എന്ന സിനിമയെ "ചിത്രശലഭം" എന്ന പേരില്‍ മലയാളത്തില്‍ പുനരാവിഷ്കരിച്ചു കൊണ്ടാണ്. 1998ല്‍ ആയിരുന്നു ഇത്‌. പിന്നീട് 1999 ല്‍ "ദീപസ്തംഭം മഹാശ്ചര്യം" ,2000 ല്‍ "വിനയപൂര്‍വ്വം വിദ്യാധരന്‍ ",  2005 ല്‍ "ദീപങ്ങള്‍ സാക്ഷി" ഫീമെയില്‍ ഉണ്ണികൃഷ്ണന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. . "വിനയപൂര്‍വ്വം വിദ്യാധരന്‍ " എന്ന ചിത്രത്തിന്‍റെ കഥയെഴുതിയതും ശ്രീ കെ ബി മധു ആണ്‌.