ചരൺ രാജ്

Name in English: 
Charan Raj

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്,സംഗീത സംവിധായകൻ.. എന്നീ മേഖലകളിലും കഴിവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് ചരൺരാജ്. 1958 ഏപ്രിൽ 27-ന് കർണ്ണാടകയിലെ കാൺപൂരിൽ ജനിച്ചു. 1984-ൽ കന്നഡ ചിത്രമായ തലൈയ ഭാഗ്യയിലാണ് ചരൺരാജ് ആദ്യമായി അഭിനയിക്കുന്നത്. കന്നഡ,തമിഴ്,തെലുങ്ക്..സിനിമകളിലണ് അദ്ധേഹം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ ആറ് സിനിമകളടക്കം നൂറ്റി ഇരുപത്തഞ്ചോളം സിനിമകളിൽ ചരൺരാജ് അഭിനയിച്ചിട്ടുണ്ട്. ഏതാണ്ട് പത്തോളം ഹിന്ദി സിനിമകളിലും ഒരു ഒഡിയ സിനിമയിലും അദ്ദേഹം അഭിനയിച്ചു. ചരൺരാജ് മികച്ച പ്രകടനം കാഴ്ച്ചവെച്ച സിനിമകളാണ് ജന്റിൽ മാൻ, പ്രതിഗട്ന, കർത്തവ്യം എന്നിവ.

ചരൺ രാജിന്റെ ഭാര്യയുടെ പേര് കല്പന ചരൺരാജ്. മക്കൾ തേജ് രാജ്, ഈശ്വരി, ദേവേന്ദ്ര രാജ്.