ചെമ്പരത്തി ശോഭന

Shobhana (Chembarathi)
Date of Birth: 
Wednesday, 16 September, 1959
ശോഭന
റോജ രമണി

1959 സെപ്റ്റംബർ 16 ആം തിയതി ജനിച്ച ഇവർ മലയാളത്തിൽ ശോഭന എന്നും തമിഴിൽ റോജാരമണി എന്നുമാണ് അറിയപ്പെട്ടിരുന്നത്. 

1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തി. ഒരു ആൺകുട്ടിയായാണ് ആ സിനിമയിൽ അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടി. 

1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ അവർ തമിഴ്/ തെലുങ്ക്/കന്നട/മലയാള സിനിമകളിലായി അനേകം കഥാപാത്രങ്ങളെ അവതരിച്ച ഇവർ ഒറിയ നടനായിരുന്ന ചക്രപാണിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ നിർമ്മാതാവും സംവിധായകനും ETV ഒറിയ  ചാനലിൻറെ തലവനുമാണ്.

വിവാഹം കഴിഞ്ഞ ഇവർ അഭിനയം ഉപേക്ഷിച്ച് ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷം ഡബ്ബിംഗ് ആർട്ടിസ്റ്റായി സിനിമാ രംഗത്തേയ്ക്കു വീണ്ടും പ്രവേശിച്ചു. അക്കാലത്തെ പ്രശസ്ത താരങ്ങളായ സുഹാസിനി/ മീന/രാധ/രാധിക/പൂർണ്ണിമ ജയറാം/ രമ്യാകൃഷ്ണൻ/റോജ/വിജയശാന്തി/ ശിൽപാ ശെട്ടി/ദിവ്യഭാരതി/നഗ്മ/ ഖുഷ്ബു എന്നിങ്ങനെയുള്ള  താരങ്ങൾക്കായി 400 ലധികം സിനിമകളിൽ ശബ്ദം കൊടുത്തു. 

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്/ഇന്റർ നാഷണൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ അവാർഡ്/ഫിലിംഫെയർ അവാർഡ്/ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ-ഇന്ത്യൻ പനോരമ അവാർഡ്/സീ ടിവി-കുടുംബം അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള ഇവർ ബ്ലൂക്രോസ് എന്ന സന്നദ്ധ സംഘടനയിലും മറ്റു ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമാണ്.