ഹരിചരൺ ശേഷാദ്രി

Hariharan Sheshaadri
Date of Birth: 
Friday, 20 March, 1987
ആലപിച്ച ഗാനങ്ങൾ: 97

പിന്നണി ഗായകൻ ,കർണ്ണാടക സംഗീതജ്ഞൻ ,റെക്കോർഡിംഗ് ആർട്ടിസ്റ്റ്

ഹരിചരൺ ശേഷാദ്രി എന്ന ഹരിചരൺ ജനിച്ചത് 1987 മാർച്ച് 20തിനാണ്. പതിനേഴാം വയസ്സിൽ തമിഴിലെ സൂപ്പർ ഹിറ്റായ "കാതൽ" എന്ന ചിത്രത്തിന് ജോഷ്വാ ശ്രീധർ എന്ന സംഗീത സംവിധായകന്റെ കീഴിൽ പിന്നണിഗായകനായി തുടക്കം കുറിച്ചു. "കാതൽ" എന്ന സിനിമയിലെ "ഉനക്കേ ഇരുപ്പേൻ" എന്ന ഗാനം 2005ലെ ദേശീയ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് ഹരിചരൺ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. പയ്യ എന്ന തമിഴ് ചിത്രത്തിലെ "തുള്ളി തുള്ളി മഴയായ്" എന്ന ഗാനം സൂപ്പർ ഹിറ്റായതോടെ ഹരിചരണും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇളയരാജയുടെ പുത്രനും സംഗീതസംവിധായകനുമായ യുവൻ ശങ്കർ രാജയ്ക്ക് വേണ്ടിയാണ് ഹരിചരൺ ഏറ്റവും കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളത്. ഹാരിസ് ജയരാജ്,ഇളയരാജ,യുവൻ ശങ്കർ രാജ എന്നീ സംഗീതസംവിധായകരുടെ ഇഷ്ടഗായകരിലൊരാൾ കൂടിയാണ് ഹരിചരൺ. "പദ്മശ്രീ ഭരത് ഡോ.സരോജ്കുമാർ" എന്ന ചിത്രത്തിൽ  ദീപക് ദേവിന്റെ സംഗീതത്തിൽ ആലപിച്ച "മൊഴികളും മൗനങ്ങളും" എന്ന പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു.