വിജയ് ബാബു
അഭിനേതാവ്,നിർമ്മാതാവ്. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു. 2002-ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് അതിൽ നിന്നും രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009- ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന് സൂര്യ ടിവിയിൽ ജോയിൻ ചെയ്തു.
വിജയ് ബാബു 1983- ൽ ബാല നടനായി സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് 2011- ൽ ത്രീ കിംഗ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. വിജയ് ബാബു സാൻഡ്രാ തോമസുമായി ചേർന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകൾ ഫ്രൈഡെയ്ക്ക് ലഭിച്ചു. തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, സൂഫിയും സുജാതയും എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ ഫ്രൈഡെ ഫിലിം ഹൗസ് നിർമ്മിച്ചു. 2014- ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.
വിജയ് ബാബുവിന്റെ ഭാര്യ സ്മിത, ഒരു മകനാണുള്ളത് ഭരത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
#ഹോം | ഡോ ഫ്രാങ്ക്ലിൻ | റോജിൻ തോമസ് | 2021 |
22 ഫീമെയ്ൽ കോട്ടയം | ബെന്നി | ആഷിക് അബു | 2012 |
3 കിങ്ങ്സ് | വി കെ പ്രകാശ് | 2011 | |
അന്താക്ഷരി | വാസുദേവൻ | വിപിൻ ദാസ് | 2022 |
അന്വേഷണം | ഡോ ഗൗതം | പ്രശോഭ് വിജയന് | 2020 |
അയാളും ഞാനും തമ്മിൽ | സിറ്റി പോലീസ് കമ്മീഷണർ | ലാൽ ജോസ് | 2012 |
അയാൾ ജീവിച്ചിരിപ്പുണ്ട് | ജോൺ മാത്യു മാത്തൻ | വ്യാസൻ എടവനക്കാട് | 2017 |
ആകാശവാണി | ആകാശ് | ഖയ്സ് മില്ലൻ | 2016 |
ആട് | സർബത്ത് ഷമീർ | മിഥുൻ മാനുവൽ തോമസ് | 2015 |
ആട് 2 | സർബത്ത് ഷമീർ | മിഥുൻ മാനുവൽ തോമസ് | 2017 |
ആട് 3 | മിഥുൻ മാനുവൽ തോമസ് | 2019 | |
എയ്റ്റീൻ അവേഴ്സ് | രാജേഷ് നായർ | 2021 | |
എസ്കേപ്പ് ഫ്രം ഉഗാണ്ട | ജയകൃഷ്ണൻ | രാജേഷ് നായർ | 2013 |
ഏട്ടൻ | പ്രദീപ് നാരായണൻ | 2021 | |
ഒരു വടക്കൻ പെണ്ണ് | ഇർഷാദ് ഹമീദ് മൈലാഞ്ചി | 2020 | |
ഒരു സിനിമാക്കാരൻ | സുധി | ലിയോ തദേവൂസ് | 2017 |
ഓവർ ടേക്ക് | ജോൺ ജോസഫ് | 2017 | |
കീടം | ചാൾസ് | രാഹുൽ റിജി നായർ | 2022 |
കെയർഫുൾ | വി കെ പ്രകാശ് | 2017 | |
ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
#ഹോം | റോജിൻ തോമസ് | 2021 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
അടി കപ്യാരേ കൂട്ടമണി | ജോൺ വർഗ്ഗീസ് | 2015 |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 |
ആട് 2 | മിഥുൻ മാനുവൽ തോമസ് | 2017 |
ആട് 3 | മിഥുൻ മാനുവൽ തോമസ് | 2019 |
എങ്കിലും ചന്ദ്രികേ... | ആദിത്യൻ ചന്ദ്രശേഖർ | 2023 |
കത്തനാർ | റോജിൻ തോമസ് | 2019 |
കോട്ടയം കുഞ്ഞച്ചൻ 2 | മിഥുൻ മാനുവൽ തോമസ് | 2020 |
ഖൽബ് | സാജിദ് യഹിയ | 2024 |
ഗാംങ്ങ്സ് ഓഫ് ബന്തടുക്ക | അനീഷ് അൻവർ | 2019 |
ജനമൈത്രി | ജോൺ മന്ത്രിക്കൽ | 2019 |
ജൂൺ | അഹമ്മദ് കബീർ | 2019 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
തൃശൂർ പൂരം | രാജേഷ് മോഹനൻ | 2019 |
പെരുച്ചാഴി | അരുണ് വൈദ്യനാഥൻ | 2014 |
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ | ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് | 2013 |
മുദ്ദുഗൗ | വിപിൻ ദാസ് | 2016 |
വാലാട്ടി | ദേവൻ | 2023 |
സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | 2013 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സോളോ | ബിജോയ് നമ്പ്യാർ | 2017 | ജോൺ വിജയ് |
Subtitling
Subtitling
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പെരുച്ചാഴി | അരുണ് വൈദ്യനാഥൻ | 2014 |