എം സുകുമാരൻ

M Sukumaran-Writer
കഥ: 5
സംഭാഷണം: 1

കഥാകൃത്ത്, നോവലിസ്റ്റ്

നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു.1963-ൽ തിരുവന്തപുരത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലിയിൽ ചേർന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974-ൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ടു.അറുപതുകളില്‍ എഴുത്തുതുടങ്ങിയ സുകുമാരന്‍ 1982-ല്‍ കഥയെഴുത്ത്  നിര്‍ത്തി, പിന്നീട്  1992-ല്‍ 'പിതൃതര്‍പ്പണ' രചനയിലൂടെ മൗനത്തെ മുറിച്ചു. രണ്ടുവര്‍ഷത്തിനുശേഷം 1994-ല്‍ ചെറിയൊരു നോവല്‍കൂടി എഴുതി-'ജനിതകം', പിന്നെ ഒന്നും എഴുതിയിട്ടില്ല.

മനോരമ വാരികയില്‍ ആണ് ആദ്യത്തെ കഥ(മഴത്തുള്ളികള്‍) പ്രസിദ്ധീകരിച്ചത്, തുടർന്ന്  മാതൃഭൂമി,കൗമുദി വാരിക, മലയാളരാജ്യം, കലാകൗമുദി, മലയാള നാട്, കുങ്കുമം, കേരളശബ്ദം തുടങ്ങിയവയിൽ അദ്ദേഹത്തിന്റെ കഥകൾ  പ്രസിദ്ധീകരിച്ചു വന്നു. ആദ്യകാല പ്രമേയങ്ങള്‍ വ്യക്തിദുഃഖങ്ങളിലൊതുങ്ങി, 'തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്' എന്ന കഥയോടെ രണ്ടാംഘട്ടത്തിലേക്ക് കടന്നു(നക്‌സലൈറ്റ് പ്രസ്ഥാനത്തോടു തോന്നിയ ആഭിമുഖ്യം എഴുത്തിന്റെ രീതിയെത്തന്നെ മാറ്റിമറിച്ചു)

അദ്ദേഹത്തിന്റെ കഥയിൽ പുറത്തിറങ്ങിയ സിനിമകൾ

പുരസ്കാരങ്ങൾ

  • മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾക്ക് 1976-ലും ജനിതകത്തിന് 1997-ലും സമഗ്രസംഭാവനയ്ക്ക് 2004-ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ.   
  • പിതൃതർപ്പണത്തിനു 1992-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി.
  • 2004-ൽ യു പി ജയരാജ്‌ സ്മാരക അവാർഡ്  നേടി.
  • 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.
  • മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയയ്ക്കും 1995-ൽ കഴകത്തിനും ലഭിച്ചു.

ശേഷക്രിയ (കലാകൗമുദിയിലൂടെ) പുറത്തുവന്നതോടെ പാര്‍ട്ടിയുമായുള്ള ബന്ധം ഉലഞ്ഞു, പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടു.

 

അവലംബം : എന്റെ പ്രിയപ്പെട്ട കഥകള്‍, എം സുകുമാരന്റെ കഥകള്‍ സമ്പൂർണം, ഡി സി ബുക്സ്