കിഷോർ സത്യ

Kishor Satya

കോട്ടയം ജില്ലയിലെ മല്ലപ്പള്ളിയിൽ സത്യവാൻ പണിക്കരുടെയും ഓമന അമ്മയുടേയും മകനായി ജനിച്ചു. ബി.കോം ബിരുദത്തിനു ശേഷം  സംവിധായകൻ ജോസ് തോമസിന്റെ അസിസ്റ്റന്റായാണ് കിഷോർ സത്യ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. കാഞ്ഞിരപ്പള്ളി കറിയാച്ചൻ, അടിവാരം എന്നീ ചിത്രങ്ങളൊക്കെ ജോസ് തോമസിന്റെ സഹസംവിധായകനായി വർക്ക് ചെയ്തു. തുടർന്ന് 1998 മുതൽ 2004 വരെ  ദുബായ് അടിസ്ഥാനമാക്കിയുള്ള (HUM) എഫ് എം റേഡിയോ സ്റ്റേഷനിൽ ജനപ്രിയ റേഡീയോ ജോക്കിയായും പ്രവർത്തിച്ചു. ഒരു പക്ഷേ ദുബായിൽ നിന്ന് സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ മലയാളം എഫ്  എം റേഡിയോ സ്റ്റേഷനുകളിൽ കേട്ട ആദ്യ പുരുഷ ശബ്ദമാവും കിഷോറിന്റേത്.

ദുബായിൽ നിന്ന് തിരിച്ചെത്തിയ കിഷോർ, ജോസ് തോമസിന്റെ തന്നെ യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലെ “രഞ്ജൻ പ്രദീപെന്ന”  സുന്ദരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന്  പ്രമോദ് പപ്പൻ സംവിധാനം ചെയ്ത “തസ്ക്കരവീരനിൽ” മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. സിനിമയേത്തുടർന്ന്  ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തനായ സംവിധായകൻ എം എ നസീർ സംവിധാനം ചെയ്ത “മന്ത്രകോടി” എന്ന ടെലിവിഷൻ പരമ്പരയിലൂടെ ടെലിവിഷൻ സ്ക്രീനിലെ ശ്രദ്ധേയമായ താരമായി മാറി. തുടർന്ന് മീരാ വാസുദേവിനൊപ്പം കനല്പൂവ്, എം ടി വാസുദേവൻ നായരുടെ കഥകൾ, മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. അമൃത ടിവിയുടെ വനിതാ രത്നം എന്ന റിയാലിറ്റി ഷോ, വിവിധ ചാനലുകളിലെ അവാർഡ് നൈറ്റുകൾ തുടങ്ങിയവ അവതരിപ്പിച്ച് മികച്ച  അവതാരകൻ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു.

കൊട്ടാരക്കര  ഇഞ്ചക്കാട് സ്വദേശിയായ പൂജാ ശങ്കറാണ് കിഷോറിന്റെ ഭാര്യ. മകൻ നിരഞ്ജൻ

കിഷോറിന്റെ