എസ് പി ശ്രീകുമാർ

Name in English: 
S P Sreekumar
എസ് പി ശ്രീകുമാർ
Alias: 
മറിമായം ലോലിതൻ

മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ ശ്രീധരൻ നായരുടെ മകനായി ജനിച്ചു. ശ്രീകുമാർ സ്കൂൾ കാലഘട്ടം മുതൽക്കുതന്നെ കലാപരിപാടികളിൽ സജീവമാണ്. പഠനത്തിനുശഷം മിമിക്രിവേദികളിൽ സജീവമായി. അമൃത ടി വിയിലെ ചിരികിടതോം  എന്ന പരിപാടിയിലാണ് ശ്രീകുമാർ ആദ്യമായി പങ്കെടുക്കുന്നത്. മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി പ്രോഗ്രാമിലെ ശ്രീകുമാർ അവതരിപ്പിച്ച ലോലിതൻ എന്ന കഥാപാത്രം അദ്ദേഹത്തെ കുടുംബസദസുകളിൽ പ്രിയങ്കരനാക്കി. 2010-ൽ കാണ്ഡഹാർ എന്ന സിനിമയിലാണ് ശ്രീകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ചില സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും 2013-ൽ ഇറങ്ങിയ ABCD എന്ന സിനിമയിലെ ഫ്രീക്കൻ വേഷമാണ് ശ്രീകുമാറിനെ ശ്രദ്ധേയനാക്കിയത്. ആ വർഷം തന്നെ റിലീസ് ചെയ്ത മെമ്മറീസ് എന്ന സിനിമയിലെ വില്ലൻ വേഷം ശ്രീകന്മാറിന്റെ സിനിമാജീവിതത്തിലെ ഒരു വഴിത്തിരിവായി. നാൽപ്പതോളം സിനിമകളിൽ ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്.

2019 ഡിസംബർ 10-നായിരുന്നു ശ്രീകുമാറിന്റെ വിവാഹം. മറിമായം സീരിയലിൽ തന്നോടൊപ്പം മണ്ഡോദരി എന്ന കഥാപാത്രമായി അഭിനയിച്ച സ്നേഹയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.