ശരൺ പുതുമന
നാടകകൃത്തും അദ്ധ്യാപകനുമായിരുന്ന കാളിദാസ് പുതുമനയുടെയും, ശാന്തിനിയുടെയും മകനായി പാലക്കാട് നല്ലേപ്പുള്ളിയിൽ ജനിച്ചു. ഹരിശാന്ത് എന്നായിരുന്നു യഥാർത്ഥ നാമം. 1991 -ൽ പത്താംക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്ത് അച്ഛൻ ചെയ്ത ഒരു ഷോർട്ട് ഫിലിമിലൂടെയാണ് ക്യാമറയ്ക്കുമുന്നിൽ എത്തുന്നത്. 1995 -ൽ മലയാളത്തിലെ ആദ്യ മെഗാസീരിയലായ വംശം -ത്തിൽ നായകനായി. ദൂരദർശനിൽ ആയിരുന്നു വംശം സംപ്രേക്ഷണം ചെയ്തത്. തുടർന്ന് അദ്ദേഹം സീരിയലുകളിൽ സജീവമായി. അഭിനയരംഗത്ത് എത്തി കുറച്ചുവർഷങ്ങൾക്ക് ശേഷം അദ്ദേഹം ശരൺ പുതുമന എന്ന പേര് സ്വീകരിച്ചു.
2001 -ൽ നയനം എന്ന സിനിമയിലൂടെയാണ് ശരൺ ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് വീരപുത്രൻ, പതിനെട്ടാം പടി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1992 -ൽ നക്ഷത്രക്കൂടാരം എന്ന സിനിമയിലെ ഒരു നടന് ശബ്ദം കൊടുത്തു കൊണ്ടാണ് ശരൺ ഡബ്ബിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം പല അഭിനേതാക്കൾക്ക് ശബ്ദം പകർന്നു.
ശരണിന്റെ ഭാര്യ റാണി. മകൾ ഉപാസന.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നയനം | സുനിൽ മാധവ് | 2001 | |
ഗുൽമോഹർ | ദിനേശ് | ജയരാജ് | 2008 |
കൂട്ടുകാർ | പ്രസാദ് വാളച്ചേരിൽ | 2010 | |
തസ്ക്കര ലഹള | രമേഷ് ദാസ് | 2010 | |
വീരപുത്രൻ | മഞ്ചേരി സുധാരയ്യർ | പി ടി കുഞ്ഞുമുഹമ്മദ് | 2011 |
മഞ്ചാടിക്കുരു | രവി | അഞ്ജലി മേനോൻ | 2012 |
ജോസേട്ടന്റെ ഹീറോ | കെ കെ ഹരിദാസ് | 2012 | |
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 | |
കേരള ടുഡേ | കപിൽ ചാഴൂർ | 2015 | |
ആന മയിൽ ഒട്ടകം | ജയകൃഷ്ണ എം വി, അനിൽ സൈൻ | 2015 | |
21 ഡയമണ്ട്സ് | മാത്യു ജോർജ് | 2018 | |
സവാരി | അശോക് നായർ | 2018 | |
തെങ്കാശിക്കാറ്റ് | ഷിനോദ് സഹദേവൻ | 2019 | |
പതിനെട്ടാം പടി | ആനിയുടെ സഹോദരൻ | ശങ്കർ രാമകൃഷ്ണൻ | 2019 |
മാഫി ഡോണ | പോളി വടക്കൻ | 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
നക്ഷത്രക്കൂടാരം | ജോഷി മാത്യു | 1992 | |
ഭാഗ്യവാൻ | സുരേഷ് ഉണ്ണിത്താൻ | 1994 | |
ഗ്രീറ്റിംഗ്സ് | ഷാജൂൺ കാര്യാൽ | 2004 | |
മയൂഖം | ടി ഹരിഹരൻ | 2005 | സൈജു കുറുപ്പ് |
തന്ത്ര | കെ ജെ ബോസ് | 2006 | അരവിന്ദ് |
ആയുധം | എം എ നിഷാദ് | 2008 | |
മാടമ്പി | ബി ഉണ്ണികൃഷ്ണൻ | 2008 | |
പ്രമുഖൻ | സലിം ബാബ | 2009 | |
പെൺപട്ടണം | വി എം വിനു | 2010 | |
കോളേജ് ഡേയ്സ് | ജി എൻ കൃഷ്ണകുമാർ | 2010 | |
ഭഗവതി പുരം | പ്രകാശൻ | 2011 | |
ഫെയ്സ് 2 ഫെയ്സ് | വി എം വിനു | 2012 | |
ഗ്രാന്റ്മാസ്റ്റർ | ബി ഉണ്ണികൃഷ്ണൻ | 2012 | |
മൈ ബോസ് | ജീത്തു ജോസഫ് | 2012 | |
മുസാഫിർ | പ്രമോദ് പപ്പൻ | 2013 | |
ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 | |
വിശ്വാസം അതല്ലേ എല്ലാം | ജയരാജ് വിജയ് | 2015 | |
ഊഴം | ജീത്തു ജോസഫ് | 2016 | ഇർഷാദ് അലി |
പോയ് മറഞ്ഞു പറയാതെ | മാർട്ടിൻ സി ജോസഫ് | 2016 | |
ഒരു കുപ്രസിദ്ധ പയ്യന് | മധുപാൽ | 2018 |
Edit History of ശരൺ പുതുമന
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
11 May 2021 - 13:04 | Santhoshkumar K | |
11 May 2021 - 13:03 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
11 May 2021 - 13:02 | Santhoshkumar K | |
15 Jan 2021 - 19:46 | admin | Comments opened |
26 Jul 2019 - 14:41 | Neeli | |
10 Mar 2015 - 20:55 | Neeli | added profile photo,alias |
5 Dec 2014 - 01:20 | Jayakrishnantu | ഏലിയാസ് ചേർത്തു |
19 Oct 2014 - 11:52 | Kiranz |