ഡോ ബിജു

Name in English: 
Dr Biju

1971നു ജനിച്ച ഡോ.ബിജു ഔദ്യോഗികമായി ഹോമിയോപ്പതി ബിരുദധാരിയാണ്.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഔദ്യോഗികമായി സിനിമ അഭ്യസിച്ചിട്ടില്ലാത്ത ശ്രീ.ബിജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് സൈറ (2005) ,രാമൻ (2008) എന്നിവ. 2005ൽ പുറത്തിറങ്ങിയ സൈറ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.കാൻ ചലച്ചിത്രമേളയിലെ ഒരു വിഭാഗത്തിലെ തുടക്കചിത്രമെന്ന പേരിനോടൊപ്പം ഏകദേശം 21ഓളം അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംവിധാനത്തോടൊപ്പം എഴുത്തും നിർവ്വഹിച്ച ചിത്രമാണ് രാമൻ (2008). ഈജിപ്റ്റിൽ നടന്ന കെയ്റോ അന്തർദേശീയ ചലച്ചിത്രമേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഭാഗത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച ചിത്രമാണ് രാമൻ.ഡോ.ബിജുവിന്റെ മൂന്നാമത് ചിത്രമായ വീട്ടിലേക്കുള്ള വഴിയും ഏറെ മാധ്യമശ്രദ്ധയും അവാർഡുകളും അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.