കൊല്ലം അജിത്ത്

Name in English: 
Kollam Ajith
Ajith Kollam
Date of Death: 
Thursday, 5 April, 2018
Alias: 
അജിത്ത് കൊല്ലം

1984ൽ റിലീസായ പി പത്മരാജൻ ചിത്രമായ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്കുള്ള കൊല്ലം അജിത്തിന്റെ അരങ്ങേറ്റം . സംവിധാന സഹായിയാകാൻ പത്മരാജന്റെ അടുത്തെത്തിയതായിരുന്നു അജിത്ത്. എന്നാൽ വിധി അജിത്തിന് വേണ്ടി കരുതി വെച്ചത് നടന്റെ വേഷമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അജിത്ത് അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അജിത്ത് വേഷമിട്ടു. പ്രധാനമായും വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന അജിത്ത് അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തു. 2015 ൽ റിലീസായ ഗുരു രാജ സംവിധാനം ചെയ്ത "6"എന്ന ചിത്രമാണ് അജിത്ത് അഭിനയിച്ചതിൽ ഒടിവിലിറങ്ങിയ ചിത്രം. 2017 ൽ കണ്ണൻ മണ്ണാലിൽ സംവിധാനം ചെയ്ത നീരാഞ്ജന പൂക്കളിൽ അജിത്ത് അഭിനയിച്ചിട്ടുണ്ട്. ചിത്രം റിലീസായിട്ടില്ല. പകൽ പോലെ, കോളിങ് ബെൽ എന്നീ രണ്ടു ചിത്രങ്ങൾ കൊല്ലം അജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ചിത്രം തുടങ്ങുന്നതിന്റെ പണിപ്പുരയിലായിരുന്നു.
റെയില്‍വേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു കൊല്ലം അജിത്തിന്റെ അച്ഛൻ പത്മനാഭന്‍. അമ്മ സരസ്വതി. ഒരു സഹോദരനുണ്ട്. ജനിച്ചുവളർന്ന നാടായത് കൊണ്ടാണ് പേരിനൊപ്പം കൊല്ലം കയറിക്കൂടിയത്. ഭാര്യ പ്രമീള. ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കൾ...
ഏറെ നാളായി ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കൊല്ലം അജിത്ത്. 2018 ഏപ്രിൽ 5 ന് സ്വകാര്യ ആശുപത്രിയിൽ വച്ച് അജിത്ത് ഈ ലോകത്തോട് വിടപറഞ്ഞു...