ജി മാർത്താണ്ഡൻ

Name in English: 
G Marthandan

മലയാള സിനിമയിൽ സംവിധായകൻ.

കോട്ടയം ജില്ലയിലെചങ്ങനാശ്ശേരിയിൽ ശ്രീ എം എസ് ഗോപാലൻ നായരുടെയും ശ്രീമതി പി കമലമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശേരി എൻ എസ് എസ് ബോയ്സ് സ്കൂളിൽ ആയിരുന്നു സ്കൂൾ കാലം.  അതിനുശേഷം, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.

1995ൽ  രാജീവ് നാഥ് സംവിധാനം ചെയ്ത, റിലീസ് ആകാത്ത, സ്വർണ്ണചാമരം എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകൻ ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. അതിനെ തുടർന്ന് സംവിധായകൻ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം വർക്ക് ചെയ്തു. അതിനു ശേഷം അൻ‌വർ റഷീദ്, രഞ്ജിപ്പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് എന്നിവരുടെ അസോയേറ്റ് ഡയറക്ടർ ആയിരുന്നു.

2013ൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ആദ്യ ചിത്രത്തിലൂടെ തന്നെ (“ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്) ജനശ്രദ്ധ നേടി.

2020 വരെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്തു, അതിൽ പ്രിഥ്വിരാജ് നായകനായി അഭിനയിച്ച “പാവാട” ബോക്സാഫീസ് ഹിറ്റായിരുന്നു.

സിനിമയ്ക്ക് ഒപ്പം തന്നെ “എലമെന്റ്സ് ഓഫ് സിനിമ” എന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ കൂടിയാണ് മാർത്താണ്ഡൻ.