വി ടി ശ്രീജിത്
മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന യുവ ചിത്രസംയോജകരിൽ ഒരാളാണ് ശ്രീജിത്ത്. 2000 മുതൽ തിരുവനന്തപുരത്തും എറണാകുളത്തും സ്റ്റുഡിയോകളിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്തു. 2004 മുതൽ ചെന്നൈ എ വി എം സ്റ്റുഡിയോയിൽ പി സി മോഹന്റെ ഒപ്പം, വേഷം നേരറിയാൻ സിബിഐ, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിനിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. പിന്നീട് ഡോൺ മാക്സിനൊപ്പം അഞ്ചോളം സിനിമകൾ പ്രവർത്തിച്ചു. ദേമാവേലികൊമ്പത്ത് എന്ന സൂപ്പർഹിറ്റ് കോമഡി വീഡിയോയുടെ എഡിറ്ററായി 2 വർഷം പ്രവർത്തിച്ചു. ട്വൻറി20, റോബിൻഹുഡ്, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ സ്പോട്ട് എഡിറ്ററായി. കുറച്ചുകാലം മറ്റുപല ചിത്രങ്ങളിൽ പാട്ടുകളും ഫൈറ്റുകളും ട്രെയിലറുകളും ചെയ്യുന്ന എഡിറ്ററായി പ്രവർത്തിച്ചു.
നവരസ ക്രിയേഷൻസ് എന്ന പരസ്യ കമ്പനിയുമായി ചേർന്ന് ലുലു സെലിബ്രേറ്റ്, ഇമർജിങ് കേരള, മനോരമ, ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റ് തുടങ്ങിയ പരസ്യ ചിത്രങ്ങളും എഡിറ്റ് ചെയ്തു. കേരളകഫേ എന്ന ചിത്രത്തിൽ എം പത്മകുമാർ സംവിധാനം ചെയ്ത നൊസ്റ്റാൾജിയ എന്ന ഭാഗം എഡിറ്റിംഗ് നിർവഹിച്ചു. ഈ കാലയളവിൽ നടൻ ദിലീപുമായുള്ള അടുപ്പം പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്റർ ആയി മാറാൻ അവസരം ലഭിച്ചു. പിന്നീട് പത്തുവർഷത്തിനിടയിൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ചിത്രസംയോജനം നടത്തി.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
ഐ ജി - ഇൻസ്പെക്ടർ ജനറൽ | ബി ഉണ്ണികൃഷ്ണൻ | 2009 |
പാപ്പീ അപ്പച്ചാ | മമാസ് | 2010 |
സർക്കാർ കോളനി | വി എസ് ജയകൃഷ്ണ | 2011 |
കുടുംബശ്രീ ട്രാവത്സ് | കിരൺ | 2011 |
ജനപ്രിയൻ | ബോബൻ സാമുവൽ | 2011 |
കലക്ടർ | അനിൽ സി മേനോൻ | 2011 |
ഉലകം ചുറ്റും വാലിബൻ | രാജ്ബാബു | 2011 |
ലക്കി സ്റ്റാർ | ദീപു അന്തിക്കാട് | 2013 |
വല്ലാത്ത പഹയൻ!!! | നിയാസ് റസാക്ക് | 2013 |
കഥവീട് | സോഹൻലാൽ | 2013 |
ഡോൾസ് | ഷാലിൽ കല്ലൂർ | 2013 |
തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം | 2015 |
ടി.പി 51 | മൊയ്തു താഴത്ത് | 2015 |
ഒന്നാംലോക മഹായുദ്ധം | ശ്രീ വരുണ് | 2015 |
കാട്ടുമാക്കാൻ | ഷാലിൽ കല്ലൂർ | 2016 |
പെങ്ങളില | ടി വി ചന്ദ്രൻ | 2019 |
എ 4 ആപ്പിൾ | മധു - എസ് കുമാർ | 2019 |
മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള | ഷാനു സമദ് | 2019 |
പച്ചമാങ്ങ | ജയേഷ് മൈനാഗപ്പള്ളി | 2020 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാക്കക്കറുമ്പൻ | എം എ വേണു | 2004 |
മയിലാട്ടം | വി എം വിനു | 2004 |
വേഷം | വി എം വിനു | 2004 |
നേരറിയാൻ സി ബി ഐ | കെ മധു | 2005 |
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
ജൂനിയർ സീനിയർ | ജി ശ്രീകണ്ഠൻ | 2005 |
ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
ചിന്താമണി കൊലക്കേസ് | ഷാജി കൈലാസ് | 2006 |
മൂന്നാമതൊരാൾ | വി കെ പ്രകാശ് | 2006 |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 |
ദി ഡോൺ | ഷാജി കൈലാസ് | 2006 |
Spot Editing
Spot Editing
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ക്രേസി ഗോപാലൻ | ദീപു കരുണാകരൻ | 2008 |
ട്വന്റി 20 | ജോഷി | 2008 |
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
ഐ ജി - ഇൻസ്പെക്ടർ ജനറൽ | ബി ഉണ്ണികൃഷ്ണൻ | 2009 |
റോബിൻഹുഡ് | ജോഷി | 2009 |
ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
ദി ത്രില്ലർ | ബി ഉണ്ണികൃഷ്ണൻ | 2010 |
ഉറുമി | സന്തോഷ് ശിവൻ | 2011 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 |
Edit History of വി ടി ശ്രീജിത്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
11 Feb 2021 - 12:01 | Ashiakrish | ചെറിയ തിരുത്തലുകൾ |
18 May 2020 - 21:42 | Achinthya | |
15 May 2020 - 19:55 | Jayakrishnantu | പ്രൊഫൈൽ ചേർത്തു |
7 Mar 2015 - 11:54 | Neeli | |
19 Oct 2014 - 09:21 | Kiranz | |
5 Jun 2011 - 15:05 | danildk |