ഉണ്ണി ആർ

Name in English: 
Unni R

തിരക്കഥാ കൃത്ത്. 1971 ഏപ്രിലിൽ പരമേശ്വരൻ നായരുടെയും രാധമ്മയുടെയും മകനായി കോട്ടയത്ത് ജനിച്ചു. ജയചന്ദ്രൻ പരമേശ്വരൻ നായർ എന്നതാണ് യഥാർത്ഥ നാമം.  കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസത്തിനു ശേഷം ഏഷ്യാനെറ്റ് ചാനലിൽ ജോലിയിൽ പ്രവേശിച്ചു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് ഉണ്ണി. ആർ സാഹിത്യ ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. കളിനാടകം, ഒഴിവുദിവസത്തെ കളി, കോട്ടയം 17, ഒരു ഭയങ്കര കാമുകൻ... തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥകളാണ്. പ്രതി പൂവൻ കോഴി എന്നൊരു നോവലും ഉണ്ണി ആർ എഴുതിയിട്ടുണ്ട്. 

ഉണ്ണിയുടെ പത്തിലധികം കഥകളും സിനിമകളായിട്ടുണ്ട്. തന്റെ കഥകൾക്കെല്ലാം തിരക്കഥ, സംഭാഷണം രചിച്ചതും ഉണ്ണി ആർ തന്നെയാണ്. 2009-ൽ പത്ത് ഹ്രസ്വ ചിതങ്ങളുടെ സമാഹാന്മായ കേരള കഫെ- യിൽ ബ്രിഡ്ജ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് ഉണ്ണി ആർ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ചാർളി എന്ന സിനിമയുടെ തിരക്കഥാ രചനയ്ക്ക് ഉണ്ണി  ആർ- നു  ലഭിച്ചു. ഉണ്ണി ആർ -ന്റെ ലീല എന്ന കഥ അതേ പേരിൽ 2016-ൽ രഞ്ജിത്തിന്റെ  സംവിധാനത്തിൽ സിനിമയായിറങ്ങി. എഴുത്തുമാത്രമല്ല അപരാഹ്നം, ചാപ്പാ കുരിശ്, മുന്നറിയിപ്പ്എന്നിങ്ങനെ ചില സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഉണ്ണി ആ− ന്റെ ഭാര്യയുടെ പേര് അനു ചന്ദ്രൻ. അവർക്ക് ഒരു കുട്ടിയാണുള്ളത്.

അവാർഡുകൾ- 

Kerala State Film Award 2015 (Best Screenplay) - Charlie
Geetha Hiranyan Endovement - Ozhivu Divasathe Kali (2006)[7]
Thomas Mundasseri Award - Ozhivu Divasathe Kali
Ankanam E.P. Sushama Endovement- Ozhivu Divasathe Kali
Abudhabi Sakthi Award - Kottayam 17
Ayanam C.V. Sreeraman Award - Kottayam 17
K.A. Kodungalloor Story Award
T.P. Kishore Award
V.P. Sivakumar Memorial Keli Award
Mohan Raghavan Award for Best Script Charlie
IIFA Award for Best story Charlie
Freedia Entertainments North America Film Award for best Script Charli