രാഗിണി ദ്വിവേദി

Ragini Dwivedi

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി. 1990 മെയിൽ കർണ്ണാടകയിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ചു. അച്ഛൻ രാകേഷ് കുമാർ ദ്വിവേദി സൈന്യത്തിൽ ജനറലായിരുന്നു. അമ്മ രോഹിണി വീട്ടമ്മയും. ഒരു ഫാഷൻ ഡിസൈനറായിട്ടായിരുന്നു രാഗിണി അറിയപ്പെട്ടു തുടങ്ങിയത്.മോഡലിംഗിലൂടെയായിരുന്നു രാഗിണിയുടെ തുടക്കം.  Lakme Fashion Week -ൽ രാഗിണി മോഡലായി. 2008-ൽ ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തു. അത് 2009-ൽ  പാന്റലൂൺസ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ നേരിട്ടുള്ള പ്രവേശനം ലഭിയ്ക്കുന്നതിന് രാഗിണിയ്ക്ക് സഹായകരമായി. ആ സൗന്ദര്യ മത്സരത്തിൽ  Richfeel Miss Beautiful Hair ആയി രാഗിണി തിരഞ്ഞെടുക്കപ്പെട്ടു.

സൗന്ദര്യ മത്സരവും മോഡലിംഗും രാഗിണി ദ്വിവേദിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തു. 2009-ൽ കന്നഡ ചിത്രമായ Veera Madakari -യിൽ നായികയായി അഭിനയിച്ചുകൊണ്ട് രാഗിണി ദ്വിവേദി ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് നിരവധി കന്നഡ ചിത്രങ്ങളിലും ചില മലയാളം,തമിഴ്,തെലുങ്ക് ചിത്രങ്ങളിലും രാഗിണി അഭിനയിച്ചു. 2010-ൽ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന സിനിമയിലൂടെയാണ് രാഗിണി മലയാളത്തിൽ എത്തുന്നത്. തുടർന്ന് മമ്മൂട്ടി നായകനായ ഫെയ്സ് ടു ഫെയ്സ് എന്ന സിനിമയിലും, പുതുമുഖങ്ങൾ എന്നൊരു ചിത്രത്തിലും അവർ അഭിനയിച്ചു.