വാണക്കുറ്റി രാമന്‍പിള്ള

Name in English: 
Vanakkutti Raman Pillai

 1919ല്‍ കോട്ടയം മാങ്ങാനത്താണ്‌ ജനനം. അച്ഛന്‍: കോട്ടയം പെരുന്തുരുത്തിയിൽ പാറയില്‍ നീലകണ്ഠപ്പിള്ള. അമ്മ: കോട്ടയം മാങ്ങാനം പുല്ലാപ്പള്ളിൽ പാപ്പിയമ്മ. പി കെ രാമൻ പിള്ള എന്നാണ്‌ യഥാര്‍ത്ഥ പേര്.  പ്രേമലേഖ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുംസംഭാഷണവും ഗാനങ്ങളും , മനസ്സാക്ഷി എന്ന ചിത്രത്തിന്റെ സംഭാഷണവും, രചിച്ചത് ഇദ്ദേഹമാണ്‌. പ്രേമലേഖയിലെ "അനുരാഗപ്പൂനിലാവേ"ആണ്‌ ആദ്യ ഗാനം. പി എസ് ദിവാകറിന്‍റ്റെ സംഗീതത്തിലൂടെ ഈ ഗാനം ആലപിച്ചത്  എന്‍ എല്‍ ഗാനസരസ്വതിയും രമണിയും ചേര്‍ന്നായിരുന്നു. "ആരിരാരോ", "ഭൂവിന്‍മേല്‍",  "പറന്നു പോയെന്‍"" ആതിരദിനമേ, ഗുണമില്ല റേഷൻ,കണ്ണീരിൽ കാലമെല്ലാം,പാടുക നീലക്കുയിലേ,പാപികളാൽ നിറയുന്നു, പ്രേമനിരാശ,വടക്കൻ കായലിൽ,വയറുവിശക്കും,എന്നിവയാണ്‌ പ്രേമലേഖയിലെ മറ്റു ഗാനങ്ങള്‍. മിന്നൽ‌പ്പടയാളിയിലെ ആരാരു വരും എന്ന ഗാനവും വാണക്കുറ്റി രചിച്ചതാണ്. പ്രേമലേഖ,അച്ഛൻ,പൂത്താലി,അനിയത്തി,വേലക്കാരൻ,മനസാക്ഷി,അവൻ വരുന്നു,പാടാത്ത പൈങ്കിളി,നായരു പിടിച്ച പുലിവാൽ,ആറ്റം ബോംബ്, അനാച്ഛാദനം,അദ്ധ്യാപിക,പുന്നപ്ര വയലാർ,,വിശപ്പിന്‍റ്റെ വിളി,രണ്ടിടങ്ങഴി, മിന്നൽ‌പ്പടയാളി,അവരുണരുന്നു തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഹാസ്യസാഹിത്യം, പത്രപ്രവര്‍ത്തനം, നാടകം, എന്നീ രംഗങ്ങളിലും ഇദ്ദേഹം വ്യക്തിമുദ്ര പതിച്ചിരുന്നു. സിനിമാനടനായ ആദ്യ പത്രപ്രവർത്തകനാണ്  ഇദ്ദേഹം.മലയാള മനോരമയിൽ പ്രൂഫ് റീഡർ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അൻപതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപ്രസംഗ രംഗത്തും സജീവം ആയിരുന്നു..പാരഡി ഗാനങ്ങൾ എഴുതുന്നതിലും സമർത്ഥൻ ആയിരുന്നു.വാണക്കുറ്റിയുടെ വിനോദ കഥകൾ,ഞായറാഴ്ച കച്ചേരി,ഇവരെ സൂക്ഷിക്കണം,അതിഥികൾ,കുഞ്ചുപിള്ളയുടെ പദയാത്ര,മാക്രി കവി പോലീസ്,എല്ലു തിരിച്ചു കിട്ടണം എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ.1972 ജൂലൈ 30 ന് അൻപത്തിമൂന്നാം വയസ്സിൽ അന്തരിച്ചു. ഭാര്യ പരേതയായ കെ ഭവാനിയമ്മ. മക്കൾ, വിജയചന്ദ്രിക,വസന്ത കുമാരി, ദേവാനന്ദ്.

വാണക്കുറ്റിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളും : പ്രദീപ്‌ മലയിൽകടയുടെ ഫേസ്ബുക്ക്‌  പോസ്റ്റ്‌   

വിശപ്പിന്റെ വിളി - വാധ്യാർ
പ്രേമലേഖ - കുഞ്ഞനാശാൻ
അച്ഛൻ - അധ്യാപകൻ
വേലക്കാരൻ -ആമീൻ
അവൻ വരുന്നു - രാമപ്പണിക്കർ
മനസ്സാക്ഷി - മാതുപിള്ള
മിന്നൽ പടയാളി - നാണു
നാടോടികൾ - ഭാസി
ആറ്റംബോംബ് - വാധ്യാർ ഭാസ്കരൻനായർ
നായരുപിടിച്ച പുലിവാലിൽ - ഗുരു
പാടാത്ത പൈങ്കിളി - ബ്രോക്കർ പീലിച്ചൻ