വെട്ടുകിളി പ്രകാശ്

Name in English: 
Vettukili Prakash

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ പ്രകാശ്, 1987 ൽ മോഹന്റെ തീർത്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമാലോകത്തേക്ക് കടന്നു വന്നു. തുടർന്ന് പിറവി, അപരാഹ്നം, ഇസബെല്ല, ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ വെട്ടുകിളി എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ അത് പേരിനൊപ്പം ചേർക്കപ്പെട്ടു. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നപ്പോൾ ഓട്ടോ ഡ്രൈവറായും എൽ ഐ സി ഏജന്റായും ജോലി നോക്കി. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് പ്രകാശ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി.