സലാം ബാപ്പു പാലപ്പെട്ടി

Name in English: 
Salam Bappu Palappetty
Salam Bappu aka Salam Palappetty_m3db
Alias: 
സലാം പാലപ്പെട്ടി
സലാം ബാപ്പു

ലാൽ ജോസിന്റേയും രഞ്ജിത് ശങ്കറിന്റെയും അസോസിയേറ്റ് ആയിരുന്ന സലാം ബാപ്പു, "റെഡ് വൈൻ" എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ലാൽജോസിന്റെ,"മീശമാധവൻ" മുതലുള്ള മൂന്ന് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്നു. "ചാന്തുപൊട്ട്" എന്ന സിനിമയിലൂടെ അസോസിയേറ്റ് സംവിധായകനായി.

"എയ്തോ പ്രേം" എന്ന ബംഗ്ലാദേശി സിനിമയിലും ഒമാനിൽ ആദ്യമായി നിർമ്മിയ്ക്കപ്പെട്ട "അസീൽ" എന്ന സിനിമയിലും കോ-ഡയറക്ടർ ആയിരുന്നു സലാം ബാപ്പു.

ഗവണ്മെന്റ് സ്കൂൾ പാലപ്പെട്ടി,എം ഇ എസ് കോളേജ് പൊന്നാനി,കേരള ലോ അക്കാദമി തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നു ജേർണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

അമീനയാണ് ഭാര്യ.അഥീന,ഐഷ്ന എന്നിവർ മക്കളും.