രഞ്ജിത്ത്

Name in English: 
Ranjith
Alias: 
ശിവാജി റാവു

തമിഴ് - മലയാളം നടന്‍. 1972 നവംബര്‍ 15 നു ജനനം. യഥാര്‍ത്ഥപേരു ശിവാജി റാവു. 1987 ല്‍ പുറത്തിറങ്ങിയ "സിന്ധു നദി പൂ" എന്ന ചിത്രത്തിലൂടെ തമിഴ് സംവിധായകന്‍ ആര്‍. കെ ശെല്‍വ മണിയാണു രഞ്ജിതിനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങളില്‍ രഞ്ജിത് അഭിനയിച്ചു.

2004ല്‍ റിലീസായ "നാട്ടുരാജാവ്" എന്ന മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിലെ വില്ലനായി രഞ്ജിത് മലയാളത്തിലെത്തി. തുടര്‍ന്ന് ചന്ദ്രോത്സവം, രാജമാണിക്യം, ലോകനാഥന്‍ ഐ പി എസ് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തു.

2003ല്‍ സ്വന്തം നിര്‍മ്മാണകമ്പനിയുടെ ബാനറില്‍ ഒരുക്കിയ "ഭീഷ്മര്‍" എന്ന തമിഴ് ക്രൈം ത്രില്ലറിലൂടെ രഞ്ജിത് സംവിധായകനായി, ഒപ്പം ആ ചിത്രത്തിലെ നായക വേഷവും ചെയ്തു.

1998ല്‍ 'മറുമലര്‍ച്ചി' എന്ന തമിഴ് ചിത്രത്തിലെ പ്രതിനായകവേഷത്തിനു തമിഴ് നാട് സര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച വില്ലന്‍ പുരസ്കാരം നേടി.

അഭിനേത്രി കൂടിയായ പ്രിയാരാമനാരാമനെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ആ ബന്ധം വേർപെടുത്തുകയും ചലച്ചിത്രനടിയായ കെ ആർ വിജയയുടെ സഹോദരി കെ ആർ സാവിത്രിയുടെ മകൾ സ്വാതിയെ (രാഗസുധ) പുനർ വിവാഹം ചെയ്തു.