കെ സച്ചിദാനന്ദൻ

K Sachithanandan
Date of Birth: 
Friday, 28 June, 1946
എഴുതിയ ഗാനങ്ങൾ: 3

1946 മെയ്‌ 28 ആം തിയതി തൃശ്ശൂർ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ഗ്രാമത്തിൽ കോയമ്പറമ്പത്ത് സച്ചിദാനന്ദൻ എന്ന കെ.സച്ചിദാനന്ദൻ ജനിച്ചു. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കിയ അദ്ദേഹം 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. തന്റെ തനതായ ശൈലിയിൽ വിശ്വസാഹിത്യ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി/പാബ്ലോ നെരൂദ/മെഹ്മൂദ് ഡാർവിഷ്/ യെഹൂദ അമിച്ചായി/യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ മലയാളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989/1998/2000/2009/2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായ അദ്ദേഹത്തെ 2010 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അദ്ദേഹത്തെ തേടി നിരവധി പ്രമുഖ അവാർഡുകൾ എത്തിയിട്ടുണ്ട്. പുലിജന്മം/പെങ്ങളില/കരയിലേക്ക് ഒരു കടല്‍ദൂരം എന്നീ ചലച്ചിത്രത്തിനായി ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയായും ജോലിനോക്കുന്ന അദ്ദേഹം തർജ്ജമകളടക്കം 50 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്.