ജി ആർ ഇന്ദുഗോപൻ

Name in English: 
GR Indugopan

1974 ൽ കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് ജനനം. കൊല്ലം എസ്. എൻ. കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി ജേർണലിസം ഡിപ്ലോമ നേടിയ ഇന്ദുഗോപൻ മലയാള മനോരമയിൽ സബ്ബ് എഡിറ്റർ ആയി ജോലി നോക്കുന്നു.

കേരളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ഇന്ദുഗോപൻ പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കടയിൽ താമസം.