അലക്സ് ഒ’നീൽ

Name in English: 
Alexx O'Nell
Alexx O'Nell
Date of Birth: 
Sat, 26/07/1980
അമേരിക്കൻ പൗരനായ നടനും സംഗീതഞ്ജനുമാണ് അലക്സ് ഒനീൽ. അമേരിക്കയിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹം പരസ്യങ്ങളിലും സജീവമായിരുന്നു. പരസ്യങ്ങൾ അഭിനയിക്കുവാനാണ് 2007 ഓട് കൂടി അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്.  അതിനു ശേഷം വിവിധ ചലച്ചിത്രങളുടേയും ടെലിവിഷൻ പരിപാടികളുടേയും ഭാഗമായി അദ്ദേഹം മാറി. തന്റെ കരിയറിന്റെ തുടക്കത്തിൽ കൗണ്‍സിലിങ്ങ്, മാർക്കറ്റിങ്ങ് എന്നീ ജോലികൾ ചെയ്തിരുന്ന അലക്സ്, പിന്നീട് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു.  നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹം ആ സമയം ഗായകനും ആ ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റും കൂടിയായിരുന്നു. അമേരിക്കയിലും ഇന്ത്യയിലുമായി വിവിധ ബ്രാൻഡുകളുടെ മോഡലായിരുന്ന അവസരത്തിലാണ് ചീനി കം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്. അതിനു ശേഷം നിരവധി ഹിന്ദി ചാനലുകളിൽ ഡാൻസ് പരിപാടികളിൽ ഒനീൽ പങ്കെടുത്തു. 2010 ൽ മദിരാശപട്ടണം എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മദിരാശപട്ടണത്തിലെ പ്രകടനം അലക്സിനെ സന്തോഷ് ശിവന്റെ ഉറുമി എന്ന മലയാള ചിത്രത്തിലെത്തിച്ചു. എസ്താവോ ഡ ഗാമ, വാസ്കോ ഡ ഗാമയുടെ ചെറുപ്പം, റിയൽ എസ്റ്റേസ്റ്റ് കമ്പനി എക്സിക്യൂട്ടീവ് എന്നിങ്ങനെ മൂന്നു റോളുകളിൽ അലക്സ് ഉറുമിയിൽ അഭിനയിച്ചു. പിന്നീട് ഗാംഗ്സ്റ്റർ, മംഗ്ലീഷ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും അലക്സ് അഭിനയിച്ചു.