ബിപിൻ ചന്ദ്രൻ

Bipin Chandran
കഥ: 2
സംഭാഷണം: 8
തിരക്കഥ: 3

കോട്ടയത്തിനടുത്ത് പൊൻകുന്നം സ്വദേശിയായ ബിപിൻ ചന്ദ്രൻ ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാള അദ്ധ്യാപകൻ കൂടിയാണ്. ചങ്ങനാശ്ശേരി എസ് ബി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്ന ബിപിൻ, എസ് ബി കോളേജിൽ മാഗസിൻ എഡിറ്ററായിയിരുന്നു. മഹാരാജാസിൽ ആഷിക് അബു, അൻവർ റഷീദ് എന്നിവർക്കൊപ്പം കോളേജ് മാഗസിനിലും നാടകവേദികളിലും സഹകരിച്ചിരുന്നു. ആഷിക് അബുവിന്റെ ആദ്യ ചിത്രമായ "ഡാഡി കൂളി"ൽ സംഭാഷണമെഴുതി സിനിമയിലേക്ക് കടന്നു വന്നു. പിന്നീട് എസ് ബി കോളേജിൽ തന്റെ സീനിയറായിരുന്ന മാർട്ടിൻ പ്രക്കാട്ടിന്റെ "ബെസ്റ്റ് ആക്ടർ" എന്ന ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതി. എബ്രിഡ് ഷൈനിനു വേണ്ടി 1"983" യുടെ തിരക്കഥയൊരുക്കി. ബഡി, സംസാരം ആരോഗ്യത്തിനു ഹാനീകരം എന്നീ ചിത്രങ്ങളിലും സഹകരിച്ചു. അതുകൂടാതെ 'മമ്മൂട്ടി: കാഴ്ചയും വായനയും', 'മായുടെ കത്തുകൾ', 'ക്രിയാത്മക ജീവിതത്തിനു പത്തു വഴികൾ' എന്നിങ്ങനെ മൂന്നു പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഭാര്യ: ദീപ്തി, മക്കൾ : ആദിത്യൻ, അഭയൻ 

അവലംബം: മനോരമയിൽ വന്ന ലേഖനം