ഉഷാ നന്ദിനി

Usha Nandini

ഫോട്ടോ : പ്രദീപ്‌ മലയിൽകടയുടെ ഫേസ്ബുക്ക്‌  പോസ്റ്റ്‌

കെ ജി രാമൻ പിള്ളയുടെയും  സരസ്വതി അമ്മയുടെയും മകളായി 1951 നവംബർ 9 ആം തിയതി തിരുവനന്തപുരം കലേശ്വരത്താണ്  ഉഷാബേബി എന്ന  ഉഷാനന്ദിനി ജനിച്ചത്.

1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയ ഇവർ തുടർന്ന് കാമുകി, നഗരമേ നന്ദി, ഓളവും തീരവും, ചെക്ക്പോസ്റ്റ്, അഹം, അഞ്ചരകല്ല്യാണം, അമ്മ അമ്മായിയമ്മ തുടങ്ങി 20 തോളം മലയാള ചലച്ചിത്രങ്ങളിലും 12 ഓളം എന്ന തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

പ്രമുഖ വ്യവസായിയാരുന്ന ഡോ. എസ്. മാരിയപ്പനെ വിവാഹം ചെയ്ത അവർക്ക് പ്രീതി, സജ്നി, കീർത്തന മാരിയപ്പൻ എന്നിങ്ങിനെ മൂന്ന് പെൺമക്കളാണ് ഉള്ളത്.