സന്തോഷ് കെ നായർ

Name in English: 
Santhosh K Nair
Santhosh K Nair
Alias: 
സന്തോഷ്

മലയാള ചലച്ചിത്ര നടൻ. സി എൻ കേശവൻ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും  മകനായി തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. മഹാത്മാ ഗാന്ധി കോളേജിൽ നിന്നും അദ്ദേഹം പി ജി കഴിഞ്ഞു.വിദ്യാഭ്യാസ കാലത്ത് സന്തോഷിന് രാഷ്ട്രീയ പ്രവർത്തനവുമുണ്ടായിരുന്നു. 1980-ൽ എ ടി അബു സംവിധാനം ചെയ്ത രാഗം താനം പല്ലവി എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്.  1982-ൽ റിലീസ് ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. വില്ലൻ വേഷങ്ങളും കാരക്ടർ റോളുകളും ചെയ്തിരുന്നു. ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് വിവാഹം ചെയ്തത് സ്കൂൾ ടീച്ചറായ ശുഭശ്രീയെയാണ്. സന്തോഷ് - ശുഭശ്രീ ദമ്പതികൾക്ക് ഒരു മകളാണൂള്ളത്. പേര് രാജശ്രീ എസ് നായർ.