തേവലക്കര ചെല്ലപ്പൻ
Thevalakkara Chellappan
പ്രശാന്ത്
ചെല്ലപ്പൻ
സംവിധാനം: 8
കൊല്ലത്തെ തേവലക്കര ഗ്രാമത്തിൽ കുഞ്ഞില - കൊച്ചിക്ക ദമ്പതികളുടെ മകനായി ജനനം. പന്തളം പോളിടെക്നിക്കില്‍ 1973ല്‍ പഠിക്കുന്നതിനിടെ സിനിമാമോഹവുമായി കോടമ്പാക്കത്തേക്കു വണ്ടി കയറി. അവസരങ്ങൾക്ക് വേണ്ടിയുള്ള അലച്ചിലിനൊടുവിൽ, നടന് സത്യന്റെ നിര്‍ദേശ പ്രകാരം അന്നത്തെ സൂപ്പര്‍ സംവിധായകന് എം കൃഷ്ണന് നായരുടെ അസിസ്റ്റന്റായി സിനിമയിൽ തുടക്കം. പിന്നീടു ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായി. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരുന്നു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ. ത്യാഗരാജനെ നായകനാക്കി "വിധിമുറൈ' എന്ന തമിഴ് ചിത്രവും സംവിധാനംചെയ്തു. പ്രശാന്ത് എന്ന പേരിൽ ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ വൃക്കരോഗത്തെ തുടർന്ന് ജൂൺ 29, 2015 നു അന്തരിച്ചു.
ഭാര്യ: ഗീത. മക്കൾ: പ്രതിഭ, അനന്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ആളൊരുങ്ങി അരങ്ങൊരുങ്ങി | കലൂർ ഡെന്നിസ് | 1986 |
അതിനുമപ്പുറം | കലൂർ ഡെന്നിസ് | 1987 |
വൈസ് ചാൻസ്ലർ | കലൂർ ഡെന്നിസ് | 1988 |
അധോലോകം | ബാലു കിരിയത്ത് | 1988 |
മിസ്സ് പമീല | കലൂർ ഡെന്നിസ് | 1989 |
നഗരത്തിൽ സംസാരവിഷയം | കലൂർ ഡെന്നിസ് | 1991 |
കള്ളൻ കപ്പലിൽത്തന്നെ | കലൂർ ഡെന്നിസ് | 1992 |
മുൻപേ പറക്കുന്ന പക്ഷി | 1995 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പത്മതീർത്ഥം | കെ ജി രാജശേഖരൻ | 1978 |
ചാകര | പി ജി വിശ്വംഭരൻ | 1980 |
തിരയും തീരവും | കെ ജി രാജശേഖരൻ | 1980 |
സ്ഫോടനം | പി ജി വിശ്വംഭരൻ | 1981 |
കർത്തവ്യം | ജോഷി | 1982 |
ചമ്പൽക്കാട് | കെ ജി രാജശേഖരൻ | 1982 |
ഇവിടെ ഇങ്ങനെ | ജോഷി | 1984 |
ഒരു കൊച്ചുകഥ ആരും പറയാത്ത കഥ | പി ജി വിശ്വംഭരൻ | 1984 |
സന്ദർഭം | ജോഷി | 1984 |
സന്ധ്യക്കെന്തിനു സിന്ദൂരം | പി ജി വിശ്വംഭരൻ | 1984 |
ഉമാനിലയം | ജോഷി | 1984 |
ഇണക്കിളി | ജോഷി | 1984 |
കഥ ഇതുവരെ | ജോഷി | 1985 |
നിറക്കൂട്ട് | ജോഷി | 1985 |
ആയിരം കണ്ണുകൾ | ജോഷി | 1986 |
വീണ്ടും | ജോഷി | 1986 |
അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | 1989 |
ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 |
ഇന്നത്തെ പ്രോഗ്രാം | പി ജി വിശ്വംഭരൻ | 1991 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സീമന്തിനി | പി ജി വിശ്വംഭരൻ | 1978 |
വെല്ലുവിളി | കെ ജി രാജശേഖരൻ | 1978 |
യക്ഷിപ്പാറു | കെ ജി രാജശേഖരൻ | 1979 |
ഭൂകമ്പം | ജോഷി | 1983 |
Submitted 13 years 4 months ago by Kalyanikutty.
Edit History of തേവലക്കര ചെല്ലപ്പൻ
10 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Feb 2022 - 22:20 | Achinthya | |
24 Feb 2022 - 22:19 | Achinthya | |
19 Feb 2022 - 23:34 | Achinthya | |
30 Jun 2021 - 10:20 | shyamapradeep | |
15 Jan 2021 - 19:49 | admin | Comments opened |
6 Jun 2018 - 23:23 | Jayakrishnantu | പ്രൊഫൈൽ ചേർത്തു |
12 Feb 2018 - 11:48 | Santhoshkumar K | |
16 Apr 2015 - 15:34 | Kiranz | തേവലക്കര ചെല്ലപ്പൻ-സംവിധായകൻ |
19 Oct 2014 - 04:50 | Kiranz | |
6 Mar 2012 - 10:51 | admin |