ഗിരീഷ് മേനോൻ

Name in English: 
Gireesh Menon

ചെറുപ്പം മുതൽ തന്നെ വരയോട് കമ്പം കാണിച്ച ഗിരീഷ്‌ മേനോൻ, ശാസ്ത്രീയമായി കലാപഠനമൊന്നും നടത്തിയിട്ടില്ല. ബി കോം ബിരുദധാരിയായ അദ്ദേഹം, കലാസംവിധായകൻ ബോബന്റെ സഹായിയായാണ് സിനിമയിലേക്ക് കടന്നു വരുന്നത്. ജനം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. പിന്നീട് ശിബിരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി.