സുധാകർ മംഗളോദയം

Name in English: 
Sudhakar Mangalodayam
Sudhakar Mangalodayam-Writer
Alias: 
സുധാകർ പി നായർ

മുട്ടത്തുവർക്കിയുടെ പരത്തിപ്പറയൽ എഴുത്തുശൈലി പിന്തുടർന്നു വന്ന എഴുത്തുകാരിൽ പ്രമുഖൻ. മനോരമ,മംഗളം തുടങ്ങിയ ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശ്ശ വന്ന കൃതികളിലൂടെ പ്രശസ്തൻ. കൂടാതെ അനേകം കൃതികൾ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി പത്മരാജന്റെ “കരിയിലക്കാറ്റുപോലെ” എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാർത്ഥ പേരിൽ ആണ് ക്രെഡിറ്റ് കൊടുത്തിട്ടുള്ളത്.

പാദസ്വരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

ചിത്രത്തിന് കടപ്പാട് : ശ്രീജിത്ത് വി ടി നന്ദകുമാർ