കെ ടി മുഹമ്മദ്

Name in English: 
KT Muhammad

1929 നവംബറിലാണ് കെ ടി മുഹമ്മദ് ജനിച്ചത്. ഏറനാട്താലൂക്കിലെ മഞ്ചേരിയില്‍, ഗവര്‍മെണ്ട് ആശുപത്രിക്ക് സമീപം പാറത്തൊടിക വീട്ടില്‍. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു കുഞ്ഞറമ്മു. ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.

അവലംബം : വര്‍ക്കേഴ്സ് ഫോറം, നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്