നളിനി

Name in English: 
Nalini

പഴയകാല നൃത്ത സംവിധായകൻ വൈക്കം മൂർത്തിയുടെ മകൾ. 1981 ൽ റിലീസായ അഗ്നിശരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ഇടവേള എന്ന ചിത്രത്തിലൂടെ നായിക പദവിയിൽ. കെ ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കാണു ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. തമിഴിലും തെലുങ്കിലും സജീവമായിരുന്ന നളിനി, തമിഴ് നടൻ രാമരാജനെ വിവാഹം ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന നളിനി, 2000 നു ശേഷം തിരികെയെത്തി.