ദേവി ചന്ദന

Devi Chandana

നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന കോമഡി ഷോകളിലൂടെയാണ് പ്രശസ്തയായത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജുകളിലുമായി ധാരാളം ഹാസ്യപരിപാടികളിൽ അവർ നിറഞ്ഞുനിന്നു. മികച്ച നർത്തകികൂടിയായ ദേവി ചന്ദന നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

1999- ൽ ഭാര്യവീട്ടിൽ പരമ സുഖം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ദേവി ചന്ദന സിനിമാഭിനയ രംഗത്തേയ്ക്കത്തുന്നത്. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു. നരിമാൻ എന്ന ചിത്രത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും തന്റെ കഴിവു തെളിയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദേവി ചന്ദന അഭിനയിക്കുന്നുണ്ട്. നൃത്താദ്ധ്യാപിക കൂടിയാണ് ദേവി ചന്ദന.

2005- ലായിരുന്നു ദേവി ചന്ദനയുടെ വിവാഹം. ഗായകനായ കിഷോറാണ് ഭർത്താവ്.