ചന്ദ്ര ലക്ഷ്മൺ

Chandra Lakshman

ചെന്നെയിൽ ജനിച്ചു വളർന്ന ചന്ദ്ര ലക്ഷ്മണൻ, അവിടെ തന്നെ പഠനം പൂർത്തിയാക്കി. ചെറുപ്പത്തിലെ ഭരതനാട്യം അഭ്യസിച്ച അവർ, ഹോട്ടൽ മാനേജ്മെന്റിൽ ഒരു കരിയർ എന്നാ സ്വപ്നവുമായി നടക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ 2002 ൽ സിനിമയിൽ എത്തിയത്. ആ വർഷം തന്നെ പ്രിഥ്വിരാജിന്റെ നായികയായി സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ മലയാളത്തിൽ അരങ്ങേറി. പിന്നീട് ചക്രം, ബൽറാം vs താരാദാസ്, പായും പുലി, കാക്കി തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അതിനിടയിൽ ടെലിവിഷൻ രംഗത്തും സജീവമായി, മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിൽ സജീവ സാന്നിധ്യമാണ് ചന്ദ്ര ലക്ഷമണൻ.