ഹണി റോസ്

Honey Rose

മലയാള ചലച്ചിത്ര നടി. 1991 മെയിൽ ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് വർക്കിയുടെയും റോസിലിയുടെയും മകളായി ജനിച്ചു. മൂലമറ്റം  S.H.E.M ഹൈസ്കൂളിലായിരുന്നു ഹണി റോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആലുവ St. Xavier's College for Women-ൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിഗ്രി കഴിഞ്ഞു. 2005- ലാണ് ഹണിറോസ് ചലച്ചിത്ര ലോകത്തേയ്ക്കെത്തിയത്.

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ നായികയായികൊണ്ടാണ് തുടക്കം. 2006- ൽ Ee Varsham Sakshiga എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിച്ചു. 2007- ൽ Mudhal Kanave എന്ന തമിഴ് ചിത്രത്തിലും ഹണി അഭിനയിച്ചു. 2008- ൽ സുരേഷ് ഗോപി നായകനായ സൗണ്ട് ഓഫ് ബൂട്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് മലയാളത്തിൽ വീണ്ടും അഭിനയിയ്ക്കുന്നത്.  തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ നായികയായി. ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ചങ്ക്സ്... തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.