സ്നേഹ

Sneha
Sneha
Date of Birth: 
തിങ്കൾ, 12 October, 1981
തുറുപ്പുഗുലാൻ

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1981 ഒക്റ്റോബറിൽ രാജാറാമിന്റെയും പത്മാവതിയുടെയും മകളായി മുംബയിൽ ജനിച്ചു. സുഹാസിനി രാജാറാം നായിഡു എന്നായിരുന്നു പേര്. ജനിച്ചതിനുശേഷം കുറേകാലം സ്നേഹ കുടുബത്തോടൊപ്പം ഷാർജയിലായിരുന്നു. പിന്നീട് അവർ തമിഴ് നാട്ടിലെ കുഡലൂർ ജില്ലയിൽ താമസമാക്കി. സ്നേഹ ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്.

 മലയാള സിനിമയിലൂടെയാണ് സ്നേഹ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2000- ത്തിൽ അനിൽ - ബാബു സംവിധനം ചെയ്ത ഇങ്ങിനെ ഒരു നിലാപക്ഷി ആയിരുന്നു സ്നേഹയുടെ ആദ്യ ചിത്രം. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു അഭിനയിച്ചത്. ഒരു നർത്തകിയുടെ വേഷമായിരുന്നു ആ സിനിമയിൽ. സുഹാസിനി എന്ന പേര് മാറ്റി സ്നേഹ എന്ന പേര് സ്വീകരിച്ചത് സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആ വർഷം തന്നെ സുസി ഗണേശൻ സംവിധാനം ചെയ്ത Virumbugiren എന്ന ചിത്രത്തിൽ നായികയായി. പക്ഷേ Virumbugiren റിലീസ് നീണ്ടുപോയതിനാൽ 2000-ത്തിൽ റിലീസ് ചെയ്ത മാധവനോടൊപ്പം അഭിനയിച്ച Ennavale സ്നേഹയുടെ ആദ്യ തമിഴ്ചിത്രമായി. Ennavale- യിലെ സ്നേഹയുടെ അഭിനയം വളരെ പ്രശംസിയ്ക്കപ്പെട്ടു. തുടർന്ന് Aanandham,  Parthale Paravasam,  Vaseegara,  Parthiban Kanavu, Autograph,Sankranthi, Ravi Shastri.... എന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ സ്നേഹ അഭിനയിച്ചു. തമിഴ്,തെലുങ്ക്,കന്നഡ,മലയാളം എന്നീ ഭാഷകളിലെല്ലാം നായികയായി അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം തുറുപ്പു ഗുലാൻ. പ്രമാണി, ഗ്രേറ്റ് ഫാദർ, മോഹൻ ലാലിനോടൊപ്പം ശിക്കാർ എന്നിവയുൾപ്പെടെ എട്ട് സിനിമകളിൽ അഭിനയിച്ചു. സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്നു സ്നേഹ, നിരവധി പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്. 

സ്നേഹയുടെ വിവാഹം 2012 മെയിൽ ആയിരുന്നു. തമിഴ് സിനിമാതാരം പ്രസന്നയെയാണ് സ്നേഹ വിവാഹം ചെയ്തത്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.