കാർത്തിക

Karthika

മലയാള ചലച്ചിത്ര നടി. പി കെ ജേക്കബിന്റെയും ആലീസിന്റെയും മകളായി എറണാംകുളം ജില്ലയിലെ കോതമംഗലത്ത് ജനിച്ചു. ലിഡിയ ജേക്കബ് എന്നായിരുന്നു യഥാർത്ഥ നാമം. വിദ്യാഭ്യാസത്തിനുശേഷമാണ് ലിഡിയ സിനിമയിലേയ്ക്കെത്തുന്നത്. 2001-ൽ Kasi എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലഭിനയിച്ചുകൊണ്ടാണ് കാർത്തിക അഭിനയരംഗത്തേയ്ക്കെത്തുന്നത്.സിനിമയിലെത്തിയപ്പോളാണ് ലിഡിയ എന്ന പേര് മാറ്റി കാർത്തികയാകുന്നത്.  ആ വർഷംതന്നെ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ ജയസൂര്യയുടെ സഹോദരിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. തുടർന്ന് മീശമാധവൻ, പുലിവാൽ കല്യാണം, വെള്ളിനക്ഷത്രം..എന്നിവയുൾപ്പെടെ ഇരുപത്തഞ്ചോളം മലയാള ചിത്രങ്ങളിലും പത്തോളം തമിഴ് ചിത്രങ്ങളിലും കാർത്തിക അഭിനയിച്ചിട്ടുണ്ട്. തമിഴിലിൽ Nam Nadu, Dindigul sarathy എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കാർത്തികയുടെ വിവാഹം 2009 മെയ് മാസത്തിലായിരുന്നു. മെറിൻ മാത്യുവായിരുന്നു ഭർത്താവ്. രണ്ട് കുട്ടികളാണ് അവർക്കുള്ളത്.