കവിയൂർ രേണുക

Name in English: 
Kaviyoor Renuka

കവിയൂർ പൊന്നമ്മയുടെ അനുജത്തി. കെ പി എ സി നാടകങ്ങളിലൂടെയാണ് കവിയൂർ രേണുക അഭിനയ രംഗത്തെത്തിയത്. ടി വി സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്ന കവിയൂർ രേണുക ജോഷി ചിത്രമായ ലേലത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് സമ്മാനം,വാഴുന്നോർ,പല്ലാവൂർ ദേവനാരായണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.ഓപ്പോൾ ,അങ്ങാടിപ്പാട്ട് എന്നീ സീരിയലുകളാണ് അവസാനമായി അഭിനയിച്ചത്.മുപ്പതിലേറെ സീരിയലുകളിൽ രേണുക അമ്മവേഷം ചെയ്തിട്ടുണ്ട്.മുടിയനായ പുത്രൻ,ഭഗവാൻ കാലുമാറുന്നു,പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയവ രേണുകയെ ശ്രദ്ധേയയാക്കിയ നാടകങ്ങളാണ്.നാടകം സംവിധായകനായ കരകുളം ചന്ദ്രനാണ് ഭർത്താവ്, മകൾ നിധി.മലയാള സിനിമയ്ക്ക് ഒത്തിരി നല്ല അമ്മ വേഷങ്ങൾ ചെയ്ത കവിയൂർ രേണുക, ന്യൂമോണിയ ബാധിച്ച് ചികിൽസയിലിരിക്കെ മരണമടഞ്ഞു