ഷർബാനി മുഖർജി

Sharbani Mukherjee

ഇന്ത്യൻ ചലച്ചിത്ര നടി.  ബംഗാളിലാണ് ഷർബാനി മുഖർജി ജനിച്ചത്. അച്ഛൻ റോണോ മുഖർജി. ബംഗാളിലെ നാടകപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന മുഖര്‍ജി കുടുംബത്തിലെ ഇളമുറക്കാരിയാണ് ശര്‍ബാണി മുഖർജി. ഷർബാനിയുടെ അമ്മാമൻ ദേബ് മുഖർജി ബംഗാളി നടനായിരുന്നു. ഷർബാനിയുടെ സഹോദരൻ സാമ്രാട്ട് മുഖർജി ബംഗാളി, ഹിന്ദി സിനിമകളിലെ അഭിനേതാവാണ്. ഹിന്ദിസിനിമയിലെ മുന്‍നിര താരങ്ങളായ കാജല്‍, റാണി മുഖര്‍ജി, തനീഷ എന്നിവര്‍ ശര്‍ബാണിയുടെ കസിന്‍സാണ്. 

ഹിന്ദിചിത്രമായ Border -ൽ അഭിനയിച്ചുകൊണ്ടായിരുന്നു ഷർബാനി മുഖർജിയുടെ തുടക്കം. 1997-ലായിരുന്നു Border റിലീസായത്. തുടർന്ന് പത്തോളം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് ഷർബാനി മലയാള സിനിമയിലേയ്ക്കെത്തുന്നത്. 2007-ൽ പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന സിനിമയിലൂടെയായിരുന്നു ഷർബാനി മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം 2010-ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത സൂഫി പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് രണ്ട് മലയാള ചിത്രങ്ങളിൽ കൂടി ഷർബാനി മുഖർജി അഭിനയിച്ചിട്ടുണ്ട്.