വിദ്യാ ബാലൻ

Name in English: 
Vidya Balan
Date of Birth: 
Sun, 01/01/1978

തെന്നിന്ത്യൻ ചലച്ചിത്രനടി വിദ്യ ബാലൻ. സ്വദേശം പാലക്കാട്. പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. അച്ഛൻ പി.ആർ. ബാലൻ. അമ്മ സരസ്വതി. സഹോദരി പ്രിയ ബാലൻ. ചലച്ചിത്ര നിർമ്മാതാവായ സിദ്ധാർത്ഥ് റോയ് കപൂർ ആണ് വിദ്യ ബാലന്റെ ഭർത്താവ്. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ചെമ്പൂരിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്. ഏക്താ കപൂർ നിർമ്മിച്ച 'ഹം പാഞ്ച്' എന്ന ടെലിവിഷൻ പരമ്പരയിൽ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ അഭിനയജീവിതത്തിലേയ്ക്ക് കടക്കുന്നത്. ആദ്യചലച്ചിത്രം ബംഗാളി സിനിമയായ 2003 ൽ 'ഭലോ ദേക്കോ'.  പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും 2014 ൽ പത്മശ്രീയും ലഭിച്ചു . വിദ്യ ബാലന്റെ ആദ്യ മലയാള ചലച്ചിത്രം സന്തോഷ് ശിവൻ സംവിധാനം ചെയ്  'ഉറുമി'.

Vidya Balan