ആൻ അഗസ്റ്റിൻ

Name in English: 
Ann Agustin

മലയാള ചലച്ചിത്ര നടി. പ്രശസ്ത നടൻ അഗസ്റ്റിന്റെയും, ഹൻസമ്മയുടെയും മകളായി 1988 ജൂലൈയിൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിലും, തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളിലും, തൃശ്ശൂർ സേക്രട്ട്ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലുമായിരുന്നു  ആൻ അഗസ്റ്റിന്റെ പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂർ കൃസ്തു ജയന്തി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദവും, ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 

ലാൽ ജോസ് സംവിധാനം ചെയ്ത് 2010-ൽ റിലീസായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ആൻ അഗസ്റ്റിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 2013-ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആൻ അഗസ്റ്റിന് ലഭിച്ചു.

ആൻ അഗസ്റ്റിന്റെ വിവാഹം 2014 ഫെബ്രുവരിയിലായിരുന്നു. പ്രശസ്ഥ ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെയായിരുന്നു ആൻ വിവാഹം ചെയ്തത്.

അവാർഡുകൾ- 

Kerala State Film Awards

Kerala State Film Award for Best Actress (2013) : Artist

Filmfare Awards South

61st Filmfare Awards South:

Filmfare Award for Best Actress – Malayalam  : Artist

JaiHind Film Awards

2013 – Best Second Actress : Artist

Vanitha Film Awards

2011 – Best New Face (Female): Elsamma Enna Aankutty[citation needed]

Asianet Film Awards

2010 – Asianet Film Award for Best New Face of the Year (Female): Elsamma Enna Aankutty

Surya Awards

2011 – Best Female New Face of the Year : Elsamma Enna Aankutty