മല്ലിക കപൂർ

Mallika Kapoor

തെന്നിന്ത്യൻ ചലച്ചിത്ര നടി. മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകളായി ഒരു പഞ്ചാബി ഫാമിലിയിലാണ് മല്ലിക കപൂർ ജനിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞതിനു ശേഷമാണ് മല്ലിക സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2004-ൽ Dil Bechaara Pyar Ka Maara എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മല്ലിക കപൂറിന്റെ തുടക്കം. അടുത്ത ചിത്രം മലയാളത്തിലായിരുന്നു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയിൽ അത്ഭുതദ്വീപിലെ രാജകുമാരിയായിട്ടായിരുന്നു മല്ലിക കപൂർ അഭിനയിച്ചത്.

 ആ വർഷം തന്നെ Azhagai Irukkirai Bayamai Irukkirathu എന്ന സിനിമയിലൂടെ മല്ലിക കപൂർ തമിഴ് സിനിമാലോകത്തേയ്ക്ക് പ്രവേശിച്ചു. 2006-ൽ Allare Allari എന്ന സിനിമയിലൂടെ തെലുങ്കിലും, Savi Savi Nenapu എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു.  മല്ലിക കപൂറിന്റെ രണ്ടാമത്തെ മലയാളചിത്രം 2008-ൽ ഇറങ്ങിയ മാടമ്പി- ആയിരുന്നു. ആറ് മലയാള സിനിമകൾ ഉൾപ്പെടെ ഇരുപത് സിനിമകളിൽ മല്ലിക കപൂർ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്നു മല്ലിക കപൂർ. 

2013-ൽ ഒരു അമേരിയ്ക്കൻ എൻ ആർ ഐയെ വിവാഹം ചെയ്ത് ഇപ്പോൾ സാൻഫ്രാൻസിസ്കോയിൽ താമസിയ്ക്കുകയാണ് മല്ലിക കപൂർ.