മന്യ

Name in English: 
Manya

തെന്നിന്ത്യൻ ചലച്ചിത്ര നടി. ആന്ധ്രാ സ്വദേശിയും ഇംഗ്ലണ്ടിൽ ഡോക്ടറുമായ പ്രഹ്ലാദന്റെയും  പത്മിനിയുടെയും മകളായി 1982 ഒക്ടോബറിൽ ജനിച്ചു. ഒമ്പത് വയസ്സുവരെ ഇംഗ്ലണ്ടിൽ വളർന്ന മന്യ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. Maths and statistics, Minoring in quantitative finance- എന്നീ വിഷയങ്ങളിൽ  രണ്ടു ബിരുദങ്ങൾ ഉള്ളയാളാണ് മന്യ. കൂടാതെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബിയെ യും കഴിഞ്ഞു.  1992-ൽ Kizhakke Varum Paattu എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മന്യയുടെ സിനിമയിലെ തുടക്കം. അതിനു ശേഷം മോഡലിംഗിൽ പ്രവേശിച്ചു. പല പരസ്യങ്ങൾക്കുവേണ്ടിയും മോഡലായി. 2000- ത്തിൽ ജോക്കർ എന്ന മലയാള സിനിമയിലാണ് മന്യ ആദ്യമായി നായികയാകുന്നത്. തുടർന്ന് വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ... എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്.

2008-ൽ മന്യ സത്യ പട്ടേൽ എന്നയാളെ വിവാഹം ചെയ്തുവെങ്കിലും താമസിയാതെ അവർ വിവാഹമോചിതരായി. അതിനുശേഷം വികാസ് ബാജ്പെയുമായി മന്യയുടെ വിവാഹം നടന്നു. മന്യ - വികാസ് ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് ഒമിഷ്ക. 

അവാർഡുകൾ- 

2000: Ballem Venumadhav Best Debut Actress of 1999. Film: Devaa, 1999 (Telugu)
2001: 24th Kerala Film Critics Award for Best Actress of 2000. Film: Joker, 2000 (Malayalam)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Varsha, 2005 (Kannada)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Shastri, 2005 (Kannada)

Other awards,

2002: Drisya Television & Audio Awards: Best Actress (Special Jury) Award. Tele-film: Kanmani, 2002 (Malayalam)