ഭാരതി വിഷ്ണുവർദ്ധൻ

Name in English: 
Bharathi Vishnuvardhan
Bharathi Vishnuvardhan
Date of Birth: 
ചൊവ്വ, 15/08/1950
Alias: 
ബാംഗ്ലൂർ ഭാരതി
Bangaloere Bharathi

അറുപതുകൾ മുതൽ എണ്‍പതുകൾ വരെ കന്നഡ സിനിമയിലെ മുൻനിര നടി. അന്തരിച്ച കന്നഡ നടൻ വിഷ്ണുവർദ്ധന്റെ ഭാര്യ. കീർത്തി,ചന്ദന എന്നിങ്ങനെ രണ്ട് മക്കൾ.

വി ശാന്താറാമിന്റെ 'ഗീത് ഗായാ പത്രോം നേ' എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ഭാരതി അഭിനയ ജീവിതം തുടങ്ങുന്നത്.
കന്നഡ സിനിമയിൽ രാജ്കുമാർ,വിഷ്ണുവർദ്ധൻ,അംബരീഷ്, അനന്ത് നാഗ്, തമിഴ് സിനിമയിൽ ജെമിനി ഗണേശൻ,എം ജി ആർ,ശിവാജി ഗണേശൻ, ജയശങ്കർ ,ശിവകുമാർ, മുത്തുരാമൻ, തെലുങ്ക് സിനിമയിൽ അക്കിനേനി നാഗേശ്വര റാവു, എൻ ടി ആർ,ശോഭൻ ബാബു,ഹരനാഥ്, ബോളിവുഡിൽ മനോജ് കുമാർ, ദിലീപ് കുമാർ, രാകേഷ് റോഷൻ, വിനോദ് ഖന്ന, തുടങ്ങിയ മുൻനിര നടന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് ഭാരതി. മലയാളത്തിൽ പ്രേം നസീറിന്റെ നായിക ആയി അഭിനയിച്ചിട്ടുണ്ടെങ്കിലും('പഠിച്ച കള്ളൻ') 'ദേവാസുരം','നരസിംഹം' തുടങ്ങിയ സിനിമകളിലെ അമ്മ വേഷങ്ങളിലൂടെയാണ് ഇവർ മലയാളത്തിൽ കൂടുതൽ പ്രശസ്തയായത്. തെന്നിന്ത്യൻ സിനിമകൾ കൂടാതെ മാതൃഭാഷയായ മറാഠിയിലും അഭിനയിച്ചിട്ടുണ്ട്.