വിജയൻ പെരിങ്ങോട്

Name in English: 
Vijayan Peringodu

മലയാള ചലച്ചിത്രനടൻ. 1962ൽ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിതുടങ്ങി, തുടർന്ന് പ്രൊഡക്ഷൻ മാനേജരായി. അതിനൊക്കെശേഷമാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്ന്ത്. രജനീകാന്ത് നായകനായ  "പട്ടിക്കാട് രാജ" എന്ന തമിഴ് ചിതത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു വിജയൻ പെരിങ്ങോടിന്റെ തുടക്കം. 1983ൽ പി എൻ മേനോൻ സംവിധാനം ചെയ്ത "അസ്ത്രം" എന്ന സിനിമയിലൂടെയാണ് വിജയൻ പെരിങ്ങോട് മലയാളസിനിമയിലെ നടനാകുന്നത്. പിന്നീട് സത്യൻ അന്തിക്കാട്,ലാൽജോസ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറുവ്,പട്ടാളം,കഥാവശേഷൻ,അച്ചുവിന്റെ അമ്മ, കിളിച്ചുണ്ടൻ മാമ്പഴം, മീശമാധവൻ..തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ വിജയൻ പെരിങ്ങോട് അഭിനയിച്ചിട്ടുണ്ട്.

വിജയൻ പെരിങ്ങോടിന്റെ ഭാര്യ ചഞ്ചലാക്ഷി, മക്കൾ ഗായത്രി,കണ്ണൻ.

2018 മെയ് 22ന് അദ്ദേഹം നിര്യാതനായി.