എം രഞ്ജിത്ത്
പി ഉണ്ണികൃഷ്ണന് നായരുടെയും എ സരോജിനിയമ്മയുടെയും മകനായി 1966- ൽ ജനിച്ചു. ആര്യാഭാരതി ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കാത്തലിക്കേറ്റ് കോളേജിൽ നിന്നു് പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം നാട്ടകം പോളി ടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സില് ഡിപ്ലോമയും നേടി.അതിനുശേഷം വെസ്റ്റേൺ ഇലക്ട്രോണിക്സില് എഞ്ചിനീയർ ആയി കുറച്ചുകാലം ജോലിചെയ്തു. ദി സിറ്റി എന്ന സിനിമയുടെ നിർമ്മാണ സഹായിയായിട്ടയിരുന്നു രഞ്ജിത്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് തുടർന്നു് ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബെത്ലഹേം,വല്യേട്ടൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളുടെ നിർമ്മാണ സഹായിയായി പ്രവർത്തിച്ചു
നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം രഞ്ജിത്ത്. ചിന്താമണി കൊലക്കേസ് എന്ന സിനിമയിലൂടെ രഞ്ജിത്ത് നിർമ്മാതാവായി.തുടർന്ന് ഇടുക്കി ഗോൾഡ്, കൂടെ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 2013 ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രം സംവിധാനം ചെയ്തു. മിഥുന് മുരളി, മാളവിക സായി, നിരഞ്ജ്, സംസ്കൃതി ഷേണായി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. മുഖചിത്രം, കളിയൂഞ്ഞാൽ എന്നീ സിനിമകളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ സീരിയലുകളും അദ്ദേഹം നിർമ്മിയ്ക്കുന്നുണ്ട്.
പ്രശസ്ത സിനിമ, സീരിയൽ നടി ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ബ്ലാക്ക് ബട്ടർഫ്ലൈ | ജെ പള്ളാശ്ശേരി | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഒരു മറവത്തൂർ കനവ് | ചീട്ടുകളി സംഘത്തിലെ അംഗം | ലാൽ ജോസ് | 1998 |
കളിയൂഞ്ഞാൽ | സെക്യുരിറ്റി | പി അനിൽ, ബാബു നാരായണൻ | 1997 |
കൊത്ത് | സദാനന്ദൻ | സിബി മലയിൽ | 2022 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 | |
സമ്മർ ഇൻ ബെത്ലഹേം | ലോറൻസ് | സിബി മലയിൽ | 1998 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ദി ഡോൺ | ഷാജി കൈലാസ് | 2006 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഇടുക്കി ഗോൾഡ് | ആഷിക് അബു | 2013 |
എൽസമ്മ എന്ന ആൺകുട്ടി | ലാൽ ജോസ് | 2010 |
കൂടെ | അഞ്ജലി മേനോൻ | 2018 |
ചിന്താമണി കൊലക്കേസ് | ഷാജി കൈലാസ് | 2006 |
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
ടൂ കണ്ട്രീസ് | ഷാഫി | 2015 |
പൊന്നാരന്തോട്ടത്തെ രാജാവ് | പി അനിൽ, ബാബു നാരായണൻ | 1992 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 |
മുഖമുദ്ര | അലി അക്ബർ | 1992 |
മേക്കപ്പ് മാൻ | ഷാഫി | 2011 |
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അനുരാഗക്കൊട്ടാരം | വിനയൻ | 1998 |
അമ്മക്കിളിക്കൂട് | എം പത്മകുമാർ | 2003 |
അരമനവീടും അഞ്ഞൂറേക്കറും | പി അനിൽ, ബാബു നാരായണൻ | 1996 |
ഉല്ലാസപ്പൂങ്കാറ്റ് | വിനയൻ | 1997 |
കണ്ണെഴുതി പൊട്ടുംതൊട്ട് | ടി കെ രാജീവ് കുമാർ | 1999 |
കളിയൂഞ്ഞാൽ | പി അനിൽ, ബാബു നാരായണൻ | 1997 |
ഡാർലിങ് ഡാർലിങ് | രാജസേനൻ | 2000 |
താണ്ഡവം | ഷാജി കൈലാസ് | 2002 |
ദി സിറ്റി | ഐ വി ശശി | 1994 |
ദേവദൂതൻ | സിബി മലയിൽ | 2000 |
പകൽപ്പൂരം | പി അനിൽ, ബാബു നാരായണൻ | 2002 |
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
മയില്‍പ്പീലിക്കാവ് | പി അനിൽ, ബാബു നാരായണൻ | 1998 |
മായപ്പൊന്മാൻ | തുളസീദാസ് | 1997 |
രാജതന്ത്രം | അനിൽ ചന്ദ്ര | 1997 |
വല്യേട്ടൻ | ഷാജി കൈലാസ് | 2000 |
വാൽക്കണ്ണാടി | പി അനിൽ, ബാബു നാരായണൻ | 2002 |
ശേഷം | ടി കെ രാജീവ് കുമാർ | 2002 |
സമ്മർ ഇൻ ബെത്ലഹേം | സിബി മലയിൽ | 1998 |
സ്റ്റാലിൻ ശിവദാസ് | ടി എസ് സുരേഷ് ബാബു | 1999 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരു മറവത്തൂർ കനവ് | ലാൽ ജോസ് | 1998 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കല്യാണസൗഗന്ധികം | വിനയൻ | 1996 |
ഡാർലിങ് ഡാർലിങ് | രാജസേനൻ | 2000 |
Production Designer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഉദ്യാനപാലകൻ | ഹരികുമാർ | 1996 |
Edit History of എം രഞ്ജിത്ത്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Apr 2022 - 21:26 | shyamapradeep | |
20 Feb 2022 - 14:00 | Achinthya | |
25 Mar 2021 - 13:06 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
15 Jan 2021 - 19:49 | admin | Comments opened |
12 Jun 2018 - 14:18 | Neeli | added photo |
12 Jun 2018 - 13:45 | Neeli | |
19 Oct 2014 - 01:29 | Kiranz | കൂടുതൽ വിവരങ്ങൾ ചേർത്തു |
6 Mar 2012 - 11:02 | admin |