സിദ്ധാർത്ഥ ശിവ

Sidhartha Siva
Date of Birth: 
Sunday, 5 May, 1985
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 8
കഥ: 4
സംഭാഷണം: 4
തിരക്കഥ: 6

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ, തിരക്കഥാ കൃത്ത്.. 1985 മെയ് മാസത്തിൽ സംവിധായകനും തിരക്കഥാ കൃത്തുമായ കവിയൂർ ശിവദാസിന്റെ മകനായി തിരുവല്ലയിൽ ജനിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സിദ്ധാർത്ഥ് ശിവ ബിരുദം നേടി. ടെലി ഫിലിമുകളും ഷോർട്ട് ഫിലുമുകളും സംവിധാനം ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ശിവ തന്റെ സിനിമാ ജീവിതം ആരംഭിയ്ക്കുന്നത്. 2009-ൽ ഋതു എന്ന സിനിമയിലൂടെയാണ്  അഭിനയം തുടങ്ങുന്നത്. തുടർന്ന് ഇവർ വിവാഹിതരായാൽ, ബോഡിഗാഡ്, ആർട്ടിസ്റ്റ്, ടേക്ക് ഓഫ്..എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

സിദ്ധാർത്ഥ് ശിവ സംവിധായകനാകുന്നത് 2011- ലാണ് 101 ചോദ്യങ്ങൾ എന്ന സിനിമയായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. 101 ചോദ്യങ്ങൾ സിദ്ധാർത്ഥ് ശിവയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. തുടർന്ന് ഐൻ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ്, വർത്തമാനം.. എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.

2012- ലായിരുന്നു സിദ്ധാർത്ഥ് ശിവ വിവാഹിതനായത്. ആൻ മേരിയാണ് സിദ്ധാർത്ഥിന്റെ ഭാര്യ.